സിന്ധ് മുതൽ ഇന്ദ്രപ്രസ്ഥം വരെ; അജയ്യനായ തേരാളി
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സിന്ധ് മുതൽ ഇന്ദ്രപ്രസ്ഥം വരെ; അജയ്യനായ തേരാളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2016, 12:17 pm IST
FacebookTwitterWhatsAppTelegram

അതുല്യനായ പാർലമെന്റേറിയൻ, കർമ്മ കുശലനായ സംഘാടകൻ , ഭാരതത്തിന്റെ രാഷ്‌ട്രീയ ഭാവിയിൽ നിർണായക പങ്കു വഹിച്ച ജന നേതാവ്, ലാൽ കൃഷ്ണ അദ്വാനിയുടെ വിശേഷണങ്ങൾ പറഞ്ഞാൽ തീരില്ല . ഭാരതീയ ജനതാ പാർട്ടി ഇന്ന് അധികാരത്തിലിരിക്കുന്നതിനു പിന്നിൽ എൽ കെ അദ്വാനിയുടെ അദ്ധ്വാനത്തിനു നിർണായക പങ്കുണ്ടെന്ന കാര്യം ആർക്കും വിസ്മരിക്കാനാവില്ല . ഒരുകാലത്തെ അദ്വാനി – വാജ്പേയി യുഗമാണ് ജനാധിപത്യ ഇന്ത്യയുടെ രാഷ്‌ട്രീയ ചരിത്രം തന്നെ മാറ്റിമറിച്ചത് .

1927 ൽ അവിഭക്ത ഇന്ത്യയിലെ കറാച്ചിയിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമ ബിരുദം നേടിയ അദ്വാനി 1942 മുതൽ രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവർത്തകനായി. തുടർന്ന് അതിന്റെ മുഴുവൻ സമയ പ്രവർത്തകൻ ( പ്രചാരക് ) ആയി വിവിധ സ്ഥലങ്ങളിൽ സംഘടനാ പ്രവർത്തനം നടത്തി . 1947 ൽ വിഭജനത്തിനു ശേഷം ഭാരതത്തിലെത്തി രാജസ്ഥാനിൽ അഭയാർത്ഥികൾക്കു വേണ്ടി പ്രവർത്തിക്കാൻ നിയോഗിക്കപ്പെട്ടു.

രാജനൈതിക രംഗത്തെ പ്രവർത്തനം ആരംഭിക്കുന്നത് ഭാരതീയ ജനതാപാർട്ടിയുടെ ആദ്യ രൂപമായ ജനസംഘത്തിലൂടെയാണ്. 1957 ൽ അടൽ ബിഹാരി വാജ്പേയിക്കും മറ്റ് ജന സംഘ പ്രതിനിധികൾക്കും സഹായിയായി ഡൽഹിയിലേക്ക് പ്രവർത്തനം മാറ്റി. പാർലമെന്റ് നിയമങ്ങളും ,കൃത്യമായ രാഷ്‌ട്രീയ തീരുമാനങ്ങളും മനസ്സിലാക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും അദ്ദേഹത്തെ പ്രാപ്തനാക്കിയത് ഡൽഹി ജീവിതമായിരുന്നു. ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിനു ശേഷം കമ്യൂണിസ്റ്റ് പാർട്ടിയുമായി ചേർന്ന് ജനസംഘം സഖ്യകക്ഷി ഭരണം നടത്തിയതിനു പിന്നിലെ തലച്ചോർ അദ്വാനിയുടേതായിരുന്നു. അന്ന് അരുണ അസിഫലി മേയറും കേദാർ നാഥ് സാഹ്നി ഡെപ്യൂട്ടി മേയറുമായാണ് ഡൽഹി മുനിസിപ്പാലിറ്റി ഭരിച്ചത്.

1960 ൽ ആർ എസ് എസ് പ്രസിദ്ധീകരണമായ ഓർഗനൈസറിന്റെ അസിസ്റ്റന്റ് എഡിറ്ററായി അദ്വാനി. നേത്ര എന്ന തൂലികാ നാമത്തിൽ സിനിമയെക്കുറിച്ച് സ്ഥിരമായി ഓർഗനൈസറിൽ ലേഖനമെഴുതിയത് അദ്വാനിയായിരുന്നു. 1967 ൽ ഡൽഹിയിലെ ലോക് സഭാ സീറ്റുകളിൽ ഏഴിൽ ആറും നേടി ജനസംഘം കരുത്തു കാട്ടിയിരുന്നു. തുടർന്ന് ഡൽഹി മെട്രോപോളിറ്റൻ കൗൺസിലിലേക്ക് അദ്വാനി നിയമിക്കപ്പെട്ടു. 1970 ൽ അദ്ദേഹം ഡൽഹിയിൽ നിന്നും രാജ്യ സഭാംഗമായി. 1972 ൽ വാജ്പേയിയുടെ പിൻ ഗാമിയായി അദ്വാനി ജനസംഘത്തിന്റെ പ്രസിഡന്റായി .

1975 ൽ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട വിസ തടവുകാരനായി ജയിൽ വാസമനുഷ്ഠിച്ചു. ജനാധിപത്യം പുനസ്ഥാപിക്കാനുള്ള പ്രതിപക്ഷപാർട്ടികളുടെ ശ്രമത്തിന്റെ ഭാഗമായി ജയപ്രകാശ് നാരായണന്റെ ആശീർവാദത്തോടെ ജനതാപാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ നാല് ജനറൽ സെക്രട്ടറിമാരിൽ ഒരാളായി അദ്വാനി തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ വന്ന മൊറാർജി മന്ത്രിസഭയിൽ അദ്ദേഹം വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്നു. അദ്വാനി വാർത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് പ്രസാർ ഭാരതിയുടെ രൂപീകരണത്തിനും ദൂരദർശനും ആകാശവാണിയ്‌ക്കും സ്വയം ഭരണാനുമതി നൽകുന്നതിനും തുടക്കമിട്ടത്.

ജനതാ സർക്കാരിന്റെ പതനത്തിനു ശേഷം ആർ.എസ്.എസ് അംഗത്വമുള്ളവർക്കെതിരെ നടപടി ആവശ്യമുയർന്നപ്പോൾ അദ്വാനിയും വാജ് പേയിയുമുൾപ്പെടെയുള്ള പഴയ ജനസംഘ പ്രവർത്ത്കർ പുറത്തുവന്ന് പുതിയ പാർട്ടി രൂപീകരിച്ചു. 1980 ഏപ്രിൽ ആറിന് ഭാരതീയ ജനതാ പാർട്ടി പ്രഖ്യാപിക്കപ്പെട്ടു. വാജ് പേയി ആദ്യ പ്രസിഡന്റായപ്പോൾ അദ്വാനി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ചരിത്ര പ്രസിദ്ധമായ രാമ ജന്മഭൂമി പ്രക്ഷോഭത്തിന്റെ മുൻ നിരയിലേക്ക് ഭാരതീയ ജനതാപാർട്ടി കടന്നുവന്നതും അക്കാലത്ത് തന്നെയായിരുന്നു

1989 ലെ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാഞ്ഞപ്പോൾ വിപി സിംഗ് മന്ത്രിസഭയെ ബിജെപി പുറത്തു നിന്നും പിന്തുണച്ചു. ഗുജറാത്തിലെ സോമ നാഥത്തിൽ നിന്നും രാമക്ഷേത്ര പുനർ നിർമാണത്തിനു വേണ്ടി അദ്വാനി ആരംഭിച്ച രഥയാത്ര ഭാരതത്തിന്റെ രാഷ്‌ട്രീയ ചരിത്രം തിരുത്തിക്കുറിച്ചു. ബീഹാറിൽ വച്ച് രഥയാത്ര തടഞ്ഞതോടെ ബി ജെ പി, വി പി സിംഗ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. 1991 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്നിൽ ഏറ്റവും വലിയ കക്ഷിയായി ബി ജെ പി മാറി.

തുടർന്ന് വന്ന തെരഞ്ഞെടുപ്പുകളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഭരണം കയ്യാളിയെങ്കിലും അത് അധികം നീണ്ടു നിന്നില്ല . എന്നാൽ 1999 ൽ ബി ജെ പി അടങ്ങുന്ന മുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറി. അദ്വാനി ആഭ്യന്തരമന്ത്രിയും പിന്നീട് ഉപപ്രധാനമന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2004 ലും 2009 ലും അദ്വാനിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും ബി ജെ പി ക്ക് വിജയിക്കാനായില്ല.

2014 ലെ തെരഞ്ഞെടുപ്പിൽ ഗാന്ധിനഗറിൽ നിന്ന് നാല് ലക്ഷത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ അദ്ദേഹം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ ആറാം തവണയാണ് അദ്ദേഹം ഗാന്ധി നഗറിൽ നിന്നും വിജയിക്കുന്നത്. ലാൽ കൃഷ്ണ അദ്വാനിയുടെ ജീവിതം ഭാരതീയ ജനതാപാർട്ടിയുടെ ചരിത്രം കൂടിയാണ്. ജനതാ പാർട്ടിയുടെ തകർച്ചയ്‌ക്ക് ശേഷം ഏവരാലും എഴുതിത്തള്ളപ്പെട്ട പാർട്ടിയെ വാജ്പേയിക്കൊപ്പം നിന്ന് പടുത്തുയർത്തിയതിനു പിന്നിൽ അദ്വാനിയുടെ ആദർശവും പ്രയത്നവുമുണ്ട് .

ShareTweetSendShare

More News from this section

ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

പശ്ചിമേഷ്യ യുദ്ധഭീതിയില്‍; ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേലിന്റെ അതിശക്തമായ വ്യോമാക്രമണം

ക്രിമിനലുകൾക്കെതിരെ നടപടി ശക്തമാക്കി യുപി പൊലീസ്; കുപ്രസിദ്ധ ഗുണ്ട ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ഭാനു സിംഗ് കൊലപാതകം അടക്കം 40 ഓളം കേസുകളിലെ പ്രതി

ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കാന്‍ പശ്ചിമ ബംഗാള്‍; ഇന്ന് ധാരണാപത്രത്തില്‍ ഒപ്പുവെക്കും

സാരിക്കൂമ്പാരത്തിനടിയില്‍ ഒളിച്ച തൃണമൂല്‍ നേതാവ് കുടുങ്ങി; ഭവന പദ്ധതി തട്ടിപ്പ് കേസില്‍ അറസ്റ്റ്

അനധികൃത കുടിയേറ്റം: 2860 പേരുടെ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ബംഗ്ലാദേശിനോട് ഇന്ത്യ; അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം

Latest News

വീണ്ടും ആശങ്ക; മത്സരത്തിനിടെ ഡാനിഷ് സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു

അലക്‌സാണ്ടര്‍ സ്വെരേവിന് കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം; ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി താരം

കേരളത്തില്‍ കാലവര്‍ഷം കനക്കുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടുക്കിയില്‍ രാത്രിയാത്രയ്‌ക്ക് വിലക്ക്

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്; കെട്ടിടങ്ങള്‍ തകര്‍ന്ന് വീണു

ഇന്ത്യയെ ആര്‍ക്കും തലകുനിക്കാന്‍ കഴിയില്ല; പ്രതിരോധ നിര്‍മ്മാണത്തില്‍ രാജ്യം സ്വയംപര്യാപ്തത നേടി: രാജ്‌നാഥ് സിംഗ്

ഉത്തര്‍പ്രദേശില്‍ സ്വത്ത് തട്ടിയെടുക്കാന്‍ വ്യവസായിയുടെ മകനെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതായി പരാതി; ഫിസിയോതെറാപ്പിസ്റ്റും പിതാവും അറസ്റ്റില്‍

ഇറാന്‍ പരമാധികാരി മൊജ്തബ ഖമേനി എവിടെയെന്ന് തനിക്കറിയാം; അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലെന്ന് ഡൊണാള്‍ഡ് ട്രംപ്

അതിര്‍ത്തി കടന്നുള്ള വ്യാപാരം ഇനി കൂടുതല്‍ ഡിജിറ്റലാകും; ‘എല്‍.പി.എം.എസ്’ പോര്‍ട്ടല്‍ ജൂണ്‍ 9-ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies