പാലക്കാട് : പുതുശ്ശേരിയിൽ സി പി എം ആക്രമണത്തിൽ ആറ് ബി ജെ പി പ്രവർത്തകർക്ക് വെട്ടേറ്റു . വെട്ടേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ത്രിശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി . ഇന്നലെ മുതൽ കഞ്ചിക്കോട് മേഖലയിൽ വ്യാപകമായ ആക്രമണമാണ് ബി ജെ പി പ്രവർത്തകർക്ക് നേരെ സി പി എം അഴിച്ചു വിടുന്നത്. നിരവധി വീടുകളും വാഹനങ്ങളും തകർത്തു.