മുംബൈ: മുബൈ ടെസ്റ്റിൽ ഇംഗ്ലണ്ട് പൊരുതുന്നു. ഒന്നാം ദിനം കളി അവസാനിച്ചപ്പോൾ 5 വിക്കറ്റ് നഷ്‍ടത്തിൽ 288 റൺസെന്ന നിലയിലാണ്. 25 റൺസെടുത്ത ബെൻ സ്റ്റോക്സിനൊപ്പം 18 റൺസുമായി ജോസ് ബട്‍ലറാണ് ക്രീസിൽ.
അരങ്ങേറ്റ മത്സരം കളിച്ച കീറ്റൻ ജെന്നിംഗ്‍സിന്‍റെ കിടയറ്റ സെഞ്ച്വറിയുടെ മികവിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോർ അടിച്ചെടുത്തത്. ഓൾ റൗണ്ടർ മോയിൻ അലി അർദ്ധ സെഞ്ച്വറി നേടി. നായകൻ അലിസ്‍റ്റർ കുക്ക് 46ഉം ജോ റൂട്ട് 21ഉം റൺസെടുത്ത് പുറത്തായി.
ഇന്ത്യയ്‌ക്ക് വേണ്ടി രവിചന്ദ്രൻ അശ്വിൻ നാലും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്‍ത്തി.















