കൊച്ചി : ഐഎസ്എൽ ആദ്യപാദ സെമിയിൽ കേരള ബ്ലാസ്റ്റേഴ്‍സിന് ജയം.ഡൽഹി ഡൈനാമോസിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളത്തിന്‍റെ കൊമ്പന്മാർ കീഴടക്കിയത്.64 ആം മിനിട്ടിൽ ബെൽഫോർട്ടാണ് ഗോൾ നേടിയത്.മത്സരത്തിൽ നിരവധി ഗോളവസരങ്ങൾ ലഭിച്ചെങ്കിലും സി.കെ വിനീതിന്‍റെ നേതൃത്വത്തിലുള്ള ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയ്‌ക്ക് ലീഡ് ഉയർത്താനായില്ല.ജയത്തോടെ ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് ഒരു ചുവട് കൂടി അടുത്തു.















