ന്യൂഡല്‍ഹി: ആഗോള പ്രശസ്തമായ സ്മാര്‍ട്ട് ഫോണ്‍ ഗെയിം പോക്കിമോന്‍ ഗോ ഇന്ത്യയിലെത്തി. റിലയന്‍സ് ജിയോയാണ് ഇന്ത്യയില്‍ പോക്കിമോന്‍ ഗോ കളിക്കാനുള്ള അവസരമൊരുക്കുന്നത്. ഗെയിം വികസിപ്പിച്ചെടുത്ത നിയാന്റിക് പോക്കിമോന്‍ കമ്പനിയുമായി ജിയോ കരാറിലെത്തി.
ജിയോയുടെ മെസേജിംഗ്, ജിയോ ചാറ്റ് എന്നിവയിലൂടെ കളിക്കാര്‍ക്ക് പോക്കിമോന്‍ ഗോ ചാനലിലേക്കു പ്രവേശിക്കാന്‍ സാധിക്കും. പോക്കിമോന്‍ ചാനല്‍ നല്കുന്ന നിര്‍ദേശങ്ങള്‍, ടിപ്പുകള്‍, പ്രത്യേക പരിപാടികള്‍ തുടങ്ങിയവ അനുസരിച്ച് കളിക്കാരനു മറ്റ് കളിക്കാര്‍ക്കൊപ്പം കൂടാന്‍ സാധിക്കും.
ജിയോ നെറ്റ്വര്‍ക്കിലൂടെ പോക്കിമാന്‍ ഗോ ഇന്ത്യയിലെത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നതായി നിയാന്റിക് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി ജോണ്‍ഹാല്‍കെ പറഞ്ഞു.
ലോകത്ത് 500 മില്ല്യണ്‍ ഡൗണ്‍ലോഡുകളുള്ള പോക്കിമോന്‍ ഗോ ഇന്ത്യയില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ ആഹ്ലാദിക്കുന്നതായി റിലയന്‍സ് ജിയോ പ്രസിഡന്റ് മാത്യു ഉമ്മന്‍ പറഞ്ഞു.
വെര്‍ച്വല്‍ റിയാലിറ്റി എന്ന സങ്കല്പത്തെ പുറംലോകത്തേക്കു വലിച്ചുകൊണ്ടുപോവുകയാണ് പോക്കിമോന്‍ ഗോ. ഓഗ്മെന്റഡ് റിയാലിറ്റിയെന്ന പുത്തന്‍ സാങ്കേതിക വിദ്യയുപയോഗിച്ചാണ് ഗെയിം തയ്യാറാക്കിയിരിക്കുന്നത്.