ഇന്ത്യ ജൂനിയർ ഹോക്കി ലോകകപ്പ് ഫൈനലിൽ. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ഓസ്ട്രേലിയയെ 4-2നാണ് ഇന്ത്യ കീഴടക്കിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
ഷൂട്ടൗട്ടിൽ ഗോൾ കീപ്പർ വികാസ് ദഹിയയുടെ മിന്നുന്ന പ്രകടനമാണ് ഇന്ത്യയ്‌ക്ക് ജയം സമ്മാനിച്ചത്.
ഞാറാഴ്‍ച നടക്കുന്ന ഫൈനലിൽ ഇന്ത്യ ബെൽജിയത്തെ നേരിടും.















