തിരുവല്ല: ഇൻഡ്യൻ ഓവർസീസ് ബാങ്കിന്റെ തുകലശ്ശേരി ശാഖയിൽ വൻ കവർച്ച. ഗ്യാസ് കട്ടറുപയോഗിച്ച് ജനൽ കമ്പി മുറിച്ച് അകത്തു കടന്ന മോഷ്ടാക്കൾ 27 ലക്ഷം രൂപ കവർന്നു.
16 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും, 11 ലക്ഷം രൂപയുടെ പഴയ നോട്ടുകളുമാണ് കവർന്നത്. ബാങ്കിന്റെ വിവിധ ശാഖകളിലേക്ക് വിതരണത്തിനായി വച്ചിരുന്ന പണവും ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം. ബാങ്കിനുളളിൽ കടന്ന കവർച്ചക്കാർ ബാങ്ക് ലോക്കർ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ഫോറൻസിക് വിദഗ്ദ്ധരും, പൊലീസും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു വരികയാണ്.