കോഴിക്കോട്: എഴുപത്തി ഒന്നാമത് സന്തോഷ് ട്രോഫി യോഗ്യതാമത്സരം കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ ഇന്ന് ആരംഭിക്കും. കര്‍ണാടകയും ആന്ധ്രയും തമ്മിലുള്ള ആദ്യമത്സരം ഉച്ചയ്ക്ക് ഒന്നേമുക്കാലിനും കേരളവും പോണ്ടിച്ചേരിയും തമ്മിലുള്ള ഉദ്ഘാടന മത്സരം വൈകീട്ട് നാലിനും നടക്കും.
കേരളം ഉള്‍പ്പെടെ എട്ടു ടീമുകള്‍ രണ്ടു ഗ്രൂപ്പുകളിലായി 12 മത്സരങ്ങളില്‍ ഏറ്റുമുട്ടും. ലക്ഷദ്വീപ് ആദ്യമായാണ് സന്തോഷ് ട്രോഫി കളിക്കുന്നത്. കോഴിക്കോട് ഇത് നാലാംതവണയാണ് സന്തോഷ് ട്രോഫിക്ക് ആദിത്യമരുളുന്നത്. കേരളം യോഗ്യതനേടിയാല്‍ ഫൈനല്‍ മത്സരവും കോഴിക്കോട് തന്നെ നടക്കുമെന്നാണ് പ്രതീക്ഷ.