തൊപ്പി തെറിച്ചേ!!! ‌നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു; ഗൗരവ സ്വഭാവമുള്ള കുറ്റമെന്ന് പൊലീസ്
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൊപ്പി തെറിച്ചേ!!! ‌നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു; ഗൗരവ സ്വഭാവമുള്ള കുറ്റമെന്ന് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2026, 11:03 am IST
FacebookTwitterWhatsAppTelegram

കൊച്ചി: അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദിന് വൻ തിരിച്ചടി. എറണാകുളം റൂറൽ സൈബർ പൊലീസിന്റെ റിപ്പോർട്ടിനെ തുടർന്ന് നിഹാദിന്റെ യൂട്യൂബ് ചാനൽ യൂട്യൂബ് അധികൃതർ നീക്കം ചെയ്തു.

സുഹൃത്തുക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നേരത്തെ നിഹാദിനെതിരെ ഐടി നിയമപ്രകാരം എറണാകുളം റൂറൽ സൈബർ പൊലീസ് കേസെടുത്തത്. ‘തൊപ്പി ഗ്യാങ്’ അംഗങ്ങളായ മമ്മു, ഷമീർ എന്നിവർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയായി പുറത്തിറക്കിയ വീഡിയോയിലാണ് ഇവരുടെ സ്വകാര്യ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതെന്നാണ് കേസ്. വീഡിയോയിൽ സുഹൃത്തുക്കൾക്കെതിരെ ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണങ്ങളും നിഹാദ് ഉന്നയിച്ചിരുന്നു.

നിഹാദിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ച ശേഷമാണ് പൊലീസ് നടപടി ശക്തമാക്കിയത്. പോക്‌സോ, ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട പരാതികൾ, ലൈംഗികാതിക്രമം, മാനസികവും ശാരീരികവുമായ പീഡനം, അശ്ലീല പ്രദർശനം, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങി നിരവധി പരാതികളാണ് നിഹാദിനും സംഘത്തിനുമെതിരെ വിവിധ ഘട്ടങ്ങളിലായി ഉയർന്നിട്ടുള്ളത്. ഈ പരാതികളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന പൊലീസ് മേധാവി പ്രത്യേക അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു. സംസ്ഥാന സൈബർ ഓപ്പറേഷൻസ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി പലതവണ നോട്ടീസ് നൽകിയിട്ടും നിഹാദ് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായിരുന്നില്ല. ഇതിന് പിന്നാലെ അറസ്റ്റ് നടപടികളിലേക്ക് പൊലീസ് നീങ്ങിയ സാഹചര്യത്തിൽ നിഹാദ് എറണാകുളം സെഷൻസ് കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. എന്നാൽ കുറ്റത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ എതിർത്ത് എറണാകുളം റൂറൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും അന്വേഷണസംഘം അറിയിച്ചു.

Tags: Youtuber Thoppi
ShareTweetSendShare

More News from this section

അനസ്തീഷ്യ പിഴവിൽ ഒന്നര വയസ്സുകാരന്റെ മരണം; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

ടെണ്ടർ ചട്ടലംഘനം മുതൽ സാനിറ്റൈസർ നിർമ്മാണം വരെ; ‘ബ്രേക്ക് ദി ചെയിൻ’ പദ്ധതിയിൽ കോടികളുടെ ക്രമക്കേട്? ധനകാര്യ പരിശോധനാ റിപ്പോർട്ട് പുറത്ത്; ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാർശ

അരപ്പവന്റെ മൂക്കുത്തിക്ക് അരുംകൊല; 17കാരൻ ജൂവനൈൽ ഒബ്സർവേഷൻ ഹോമിൽ നിന്ന് പുറത്തിറങ്ങിയത് ഒരു മാസം മുൻപ്; വയോധികയെ തലയ്‌ക്കടിച്ചു വീഴ്‌ത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

ഐസ്ക്രീം നൽകാത്തതിനെച്ചൊല്ലി കല്യാണവിരുന്നിൽ കൂട്ടയടി; കൊല്ലത്ത് വിവാഹവേദിയിൽ സംഘർഷം

Latest News

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

തൊപ്പി തെറിച്ചേ!!! ‌നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു; ഗൗരവ സ്വഭാവമുള്ള കുറ്റമെന്ന് പൊലീസ്

ഡ്രൈവിംഗിൽ ഭർത്താവിന്റെ അശ്രദ്ധ ; അപകടത്തിന് പിന്നാലെ ഭാര്യ കോടതിയിൽ, പോലീസ് കേസെടുത്തു

വള്ളിയുടെ കണ്ണീരോ, പ്രണയത്തിന്റെ ഉറവയോ? വേളിമലയിലെ വള്ളിചുനയുടെ അനശ്വര കഥ

ഗർഭിണിയായ ഭാര്യ നാട്ടിൽ ജീവനൊടുക്കി, ഗൾഫിൽ നിന്നും മടങ്ങിയ ഭർത്താവ് ബംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ; ദമ്പതിമാരുടെ വിവാഹം നാലു മാസം മുന്‍പ്; ദുരൂഹതയേറുന്നു

‘നേതാക്കൾ വയോജന പാഠശാലയിൽ പോയി ജനങ്ങളോട് പെരുമാറാൻ പഠിക്കണം’; സിപിഎമ്മിനെതിരെ വീണ്ടും ജി. സുധാകരൻ

മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപ പരാമർശം; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies