ഇസ്ലാമാബാദ്: ഇന്ത്യൻ സിനിമകൾക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകുന്നതു സംബന്ധിച്ചുളള പ്രത്യേക കമ്മറ്റി യോഗം നാളെ ചേരുമെന്ന് പാകിസ്ഥാന്റെ വിവരകാര്യസഹമന്ത്രി മറിയം ഔറംഗസേബ് അറിയിച്ചു.
ഇന്ത്യൻ സിനിമകൾ പാകിസ്ഥാനിൽ പ്രദർശിപ്പിക്കുന്നതു സംബന്ധിച്ചുളള എൻ.ഒ.സി അനുവദിക്കുന്നതിനായുളള കമ്മറ്റിക്ക് പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ആണ് രൂപം നൽകിയത്.
കൊമേഴ്സ് മിനിസ്ട്രിയുടെ പുതിയ ഇറക്കുമതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യൻ സിനിമകൾക്ക് പാകിസ്ഥാനിൽ പ്രദർശനാനുമതി നൽകുകയെന്ന് സമിതിയുടെ അദ്ധ്യക്ഷൻ കൂടിയായ മറിയം ഔറംഗസേബ് വ്യക്തമാക്കി. അതേസമയം ഇതിനായി കുറച്ചു സമയം ആവശ്യമാണെന്നും, തന്റെ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ചലച്ചിത്രങ്ങൾക്ക് പ്രദർശനാനുമതി നൽകാൻ പാടില്ലെന്നും അവർ പറഞ്ഞു.