കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിൽ 22 ക്രൂഡ് ബോംബുകൾ കണ്ടെത്തി. കൂച്ച് ബിഹാറിലെ ആളൊഴിഞ്ഞ പ്രദേശത്താണ് ബോംബുകൾ കണ്ടെത്തിയത്. നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചതോടെ ബോംബ് സ്ക്വാഡ് സംഘം സ്ഥലത്തെത്തി ബോംബുകൾ നശിപ്പിച്ചു.
കഴിഞ്ഞ മാസം സന്ദേശ്ഖാലിയിൽ നടത്തിയ തിരച്ചിലിനിടെ വൻ ആയുധശേഖരം കണ്ടെടുത്തിരുന്നു. സിബിഐ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ഇവ കണ്ടെടുത്തത്. വിദേശ നിർമിത പിസ്റ്റളുകൾ, റിവോൾവറുകൾ, വെടിക്കോപ്പുകൾ എന്നിവ കണ്ടെടുത്തു. സന്ദേശ്ഖാലി കേസ് അന്വേഷിക്കാനെത്തിയ ഇഡി ഉദ്യോഗസ്ഥർക്കെതിരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെടുത്തത്.
ആയുധങ്ങളെ കൂടാതെ സന്ദേശ്ഖാലി പീഡനക്കേസിൽ അറസ്റ്റിലായ ഷെയ്ഖ് ഷാജഹാനുമായി ബന്ധപ്പെട്ട രേഖകളും സിബിഐ കണ്ടെത്തിയിരുന്നു. കണ്ടെടുത്ത വിദേശനിർമിത ബോംബുകൾ സംഘം നിർവീര്യമാക്കി.