MovieEntertainment

ഇനി സ്ത്രീവിരുദ്ധ സിനിമകളിൽ അഭിനയിക്കില്ലെന്ന് പൃഥ്വിരാജ്

കൊച്ചി: കൊച്ചിയില്‍ അക്രമത്തിനിരയായ നടി വീണ്ടും അഭിനയ രംഗത്തേക്ക്. പൃഥ്വിരാജ് നായകനാകുന്ന ആദം ആണ് പുതിയ ചിത്രം. ചിത്രത്തില്‍ അഭിനയിക്കാന്‍ നടി ഫോര്‍ട്ട് കൊച്ചിയിലെത്തി.

അക്രമത്തിനിരയായി ദിവസങ്ങള്‍ക്കകമാണ് നടി പുതിയ ചിത്രമായ ആദത്തില്‍ അഭിനയിക്കാനെത്തുന്നത്. പൃഥ്വിരാജാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഫോര്‍ട്ട് കൊച്ചിയിലെ ലില്ലി സ്ട്രീറ്റില്‍ ഇന്ന് തുടങ്ങിയ ഷൂട്ടിംഗിന് നടിയുമെത്തി.

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെയും സിനിമാ മേഖലയിലെ പ്രമുഖരുടെയും പിന്തുണയോടെയാണ് നടി അഭിനയ രംഗത്തെത്തുന്നതെന്നും നടിക്ക് മാദ്ധ്യമങ്ങളെ കാണാനാകാത്തതിനാല്‍ ക്ഷമ ചോദിക്കുന്നെന്നും പൃഥ്വിരാജ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

പൊലീസ് നിര്‍ദേശപ്രകാരമാണ് നടി ഇന്ന് മാദ്ധ്യമങ്ങളെ കാണാതിരുന്നത്. അതേ സമയം നാളെ മാദ്ധ്യമങ്ങളെ കാണുമെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സൂചിപ്പിച്ചു.

അതേസമയം, സ്ത്രീവിരുദ്ധ സിനിമകളിൽ ഇനി താൻ അഭിനയിക്കില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു. മുൻപ്  അത്തരം കഥാപാത്രങ്ങളെ അവതരിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നുവെന്നും താരം ഫേസ് ബുക്കിൽ കുറിച്ചു.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close