തിരുവനന്തപുരം: കാട്ടാക്കട ചായിക്കുളത്ത് ആർ.എസ്.എസ് പ്രവർത്തകർക്ക് നേരെ ഡി.വൈ.എഫ്.ഐ അക്രമം. 6 പ്രവർത്തകർക്ക് പരിക്കേറ്റു.
ആക്രമണത്തിനിരയായ 3 പ്രവർത്തകരുടെ നില ഗുരുതരമാണ്. ആർ.എസ്.എസ് കാട്ടാക്കട താലൂക്ക് ബൗദ്ധിക് പ്രമുഖ് രതീഷ് ഉൾപ്പെടെയുളളവർക്കാണ് പരിക്കേറ്റത്. രാത്രി ബൈക്കിൽ യാത്രചെയ്യുകയായിരുന്ന ആർ.എസ്.എസ് പ്രവർത്തകരെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.