നവോത്ഥാന സൂര്യൻ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Columns Icons

നവോത്ഥാന സൂര്യൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2018, 09:04 am IST
FacebookTwitterWhatsAppTelegram

അസ്പൃശ്യതയെന്ന മഹാവിപത്തിനെ ഇല്ലാതാക്കാൻ ജീവിതം സമർപ്പിച്ച നവോത്ഥാന നായകൻ . പീഡിതർക്കും മർദ്ദിതർക്കും വേണ്ടി പോരാടിയ  സമർത്ഥനായ നീതിജ്ഞൻ . ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രത്തെ താങ്ങിനിർത്തുന്ന ഭരണ ഘടനയുടെ ശിൽപ്പി . ക്രാന്തദർശിയായ സാമൂഹ്യ പരിഷ്കർത്താവ് .. സ്വന്തം ജന്മാവകാശങ്ങളേക്കുറിച്ച് ചിന്തിക്കുന്ന ഏതൊരു ഭാരതീയനും കൃതജ്ഞതയോടെ സ്മരിക്കേണ്ട നാമം..

ഡോ . ബി ആർ . അംബേദ്കർ

ആയിരത്താണ്ടുകളായി അടിച്ചമർത്തപ്പെട്ട് കിടന്ന അധസ്ഥിത ജനതയുടെ അവകാശ പോരാട്ടത്തിന് നേതൃത്വം നൽകി ഒരു വലിയ വിഭാഗത്തെ ആത്മാഭിമാനത്തോടെ ഉയിർത്തെഴുന്നേൽപ്പിച്ചു അദ്ദേഹം. അവകാശം സംരക്ഷിക്കുന്നത് നിയമം മൂലമല്ല മറിച്ച് സാമൂഹിക ചരിത്രാവബോധം കൊണ്ടാണെന്ന് അധസ്ഥിതരെ ഉദ്ബോധിപ്പിച്ചു.രാഷ്‌ട്രീയ അധികാരങ്ങൾ ലഭിക്കാതെ പിന്നാക്ക വിഭാഗത്തിന് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രീണനത്തെക്കുറിച്ചും വസ്തു നിഷ്ടമായ നിലപാടാണ് അദ്ദേഹം പുലർത്തിയിരുന്നത് . എന്നുമെന്നും പ്രീണിപ്പിക്കുന്ന നയത്തേക്കാൾ മണ്ടത്തരം മറ്റൊന്നുമില്ല . ഒടുങ്ങാത്ത അവകാശവാദങ്ങളും അടങ്ങാത്ത പ്രീണനവുമാകും ആ നയം രാഷ്‌ട്രത്തിന് നൽകുക എന്ന് അദ്ദേഹം തുറന്നു പറഞ്ഞു.

1927 ല്‍ മഹാഡ് മുന്‍സിപ്പാലിറ്റിയിലെ പൊതുകുളത്തില്‍ നിന്ന് വെള്ളം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് അംബേദ്കര്‍ ആദ്യമായി സമരത്തിറങ്ങിയത്. 1930 ല്‍ വട്ടമേശസമ്മേളനത്തില്‍ പങ്കെടുത്ത അംബേദ്കര്‍ മുസ്ലിംങ്ങള്‍ക്ക് ന്യൂനപക്ഷ സീറ്റ് സംവരണം വേണമെന്ന നിർദ്ദേശത്തെ ശക്തമായി എതിർത്തു. 1932 സെപ്തംബര്‍ 24 ന് അംബേദ്കറുടേയും ഗാന്ധിജിയുടേയും നേതൃത്വത്തിലാണ് പൂന ഉടമ്പടി ഒപ്പുവെച്ചത്.

സ്വാതന്ത്യാനന്തരവും അസ്പൃശ്യത അവസാനിക്കാത്തതിൽ പ്രതിഷേധിച്ച് 1956 ഒക്ടോബർ 14 ന് തന്റെ അനുയായികളോടൊത്ത് അംബേദ്കർ ബുദ്ധമതം സ്വീകരിച്ചു . മതം മാറുന്നുവെന്ന വാർത്ത കേട്ട് പ്രലോഭനങ്ങളുമായി മറ്റ് മത നേതാക്കൾ എത്തിയെങ്കിലും അംബേദ്കർ അതൊന്നും സ്വീകരിച്ചില്ല .ഭാരത സംസ്കാരത്തിന്റെ ഭാഗമായതു കൊണ്ടാണ് താൻ ബുദ്ധമതം സ്വീകരിക്കുന്നതെന്ന് അംബേദ്കർ പ്രഖ്യാപിച്ചു .മതപരിവർത്തനം കൊണ്ട് ദേശത്തിന്റെ സംസ്കാരത്തിനോ ചരിത്രത്തിനോ പാരമ്പര്യത്തിനോ യാതൊരു കോട്ടവും തട്ടാതിരിക്കൽ തന്റെ പ്രഥമ പരിഗണനയാണെന്നും ആ രാഷ്‌ട്ര ഭക്തൻ പറഞ്ഞുവച്ചു .

സ്വാതന്ത്ര്യത്തിനായി പോരാടിയ അംബേദ്ക്കറെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്   അവഗണിക്കുന്ന കാഴ്ചയാണ് സ്വതന്ത്രഭാരതം കണ്ടത്. 1977ല്‍ അധികാരത്തില്‍ വന്ന ആദ്യത്തെ കോണ്‍ഗ്രസ് ഇതര സർക്കാരായ മൊറാർജി ദേശായിയുടെ സർക്കാരാണ് അംബേദ്ക്കർക്ക് അർഹമായ പ്രാധാന്യം നല്കിയത്. അതിന് ശേഷമാണ് അംബേദ്കര്‍ ജയന്തി അഘോഷിച്ച് തുടങ്ങിയതും. പിന്നീട് 1990ല്‍ രാഷ്‌ട്രം പരമോന്നത പൗരബഹുമതിയായ ഭാരതരത്‌ന നല്കി അംബേദ്കറെ ആദരിച്ചു.

പാണ്ഡിത്യം നിറഞ്ഞ ചിന്താശക്തിയും പ്രയത്നശീലവും കൊണ്ട് സമൂഹത്തിനും രാഷ്‌ട്രത്തിനും പ്രേരണാ സ്രോതസായി മാറിയ ഭാരത രത്ന ബി ആർ അംബേദ്കറിന് ജനം ടിവിയുടെ പ്രണാമങ്ങൾ ..

Tags: independence day 2017
Share328TweetSendShare

More News from this section

“തെൻചെന്നൈ തേർതൽ” : തമിഴിശൈയും തമിഴച്ചിയും നേർക്കുനേർ

കടുവകളുടെ സംരക്ഷകൻ, ഫാന്റം കെ എം ചിന്നപ്പ ഇനിയില്ല; മറഞ്ഞത് തോക്കെടുത്തെന്നാരോപിക്കപ്പെട്ട കാടിന്റെ കാവൽക്കാരൻ

കെ പുരുഷോത്തമൻ – ഒരനുസ്മരണം

പൃഥ്വിരാജ് ചൗഹാനും മുഹമ്മദ് ഗോറിയും വസന്തപഞ്ചമിയും

ദീന്‍ ദയാല്‍ ഉപാദ്ധ്യായ: സ്വതന്ത്രഭാരത രൂപഘടനയുടെ ആചാര്യന്‍

സംഘ​ഗം​ഗാ സമതലത്തിലെ തീർത്ഥാടകൻ; സ്വ. പി. പരമേശ്വർജി സ്മൃതി ദിനം

Latest News

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies