ബാങ്കോക്ക് : ലോക ക്രിക്കറ്റ് ലീഗിൽ ചൈനയ്ക്ക് കനത്ത പരാജയം . സൗദിക്കെതിരെ 390 റൺസിന്റെ കനത്ത പരാജയമാണ് ചൈന ഏറ്റുവാങ്ങിയത് . ഒളിമ്പിക്സിൽ നെഡലുകൾ വാരിക്കൂട്ടുമെങ്കിലും ക്രിക്കറ്റിൽ ചൈന തകർന്ന് തരിപ്പണമാകുന്ന കാഴ്ചയാണ് ബാങ്കോക്കിൽ കണ്ടത്.
ആദ്യം ബാറ്റ് ചെയ്ത സൗദി 50 ഓവറിൽ 418 റൺസ് അടിച്ചെടുത്തു . എന്നാൽ ചൈനയുടെ മറുപടി 12 ഓവറിൽ 28 റൺസിൽ അവസാനിച്ചു . ഇതിൽ 13 ഉം എക്സ്ട്രാ റണ്ണുകളാണ് . ചൈനയുടെ ബാറ്റ്സ്മാന്മാരെല്ലാം കൂടി എടുത്തത് 15 റൺസ് .
2023 ലെ ലോകകപ്പിന് യോഗ്യത നേടാനുള്ള ആദ്യ പടിയാണ് തായ്ലൻഡിൽ നടക്കുന്ന ലോക ക്രിക്കറ്റ് ലീഗ് . എന്തായാലും ഇങ്ങനെ പൊട്ടിത്തകർന്ന് തിരിച്ച് ചൈനയിലെത്തുന്ന ക്രിക്കറ്റ് ടീമിന് ഉത്തര കൊറിയൻ ഫുട്ബോൾ ടീമിന്റെ വിധിയുണ്ടാകയില്ലെന്ന് പ്രതീക്ഷിക്കാം.