ന്യൂഡൽഹി: ഫിഫ ഫുട്‍ബോൾ റാങ്കിംഗിൽ ഇന്ത്യ നൂറാം സ്ഥാനത്ത്. 21 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇന്ത്യ ആദ്യ നൂറ് റാങ്കിനുള്ളിലെത്തുന്നത്. 1996ൽ തൊണ്ണൂറ്റി നാലാം സ്ഥാനത്തെത്തിയതാണ് ഇന്ത്യയുടെ മികച്ച നേട്ടം.
അടുത്തിടെ നടന്ന സൗഹൃദ മത്സരങ്ങളിൽ കമ്പോഡിയയ്‌ക്കും മ്യാന്മാറിനുമെതിരായ വിജയങ്ങളാണ് ഇന്ത്യയ്‌ക്ക് തുണയായത്. പട്ടികയിൽ ബ്രസീൽ ഒന്നാമതാണ്. അർജന്‍റീന, ജർമ്മനി, ചിലി, കൊളംബിയ ടീമുകളാണ് രണ്ടു മുതൽ അഞ്ചുവരെ സ്ഥാനങ്ങളിലുളളത്.















