കൊച്ചി: കൊച്ചി മെട്രോയുടെ പരീക്ഷണ സർവീസുകൾക്ക് തുടക്കം. നാലു ട്രെയിനുകളാണ് ഇന്ന് സർവീസ് നടത്തുന്നത്. രാത്രി 9.30 വരെ യഥാർത്ഥ സർവീസിന്റെ സാങ്കേതിക സഹായം തന്നെ ഉപയോഗിച്ചാണ് ട്രിപ്പുകൾ നടത്തുക. സുരക്ഷാ അനുമതി ലഭിച്ച സാഹചര്യത്തിലാണ് പരീക്ഷണ സർവീസുകൾ ആരംഭിച്ചിരിക്കുന്നത്.
യാത്രക്കാരെ കയറ്റല്ലെങ്കിലും സാധാരണ യാത്രയ്ക്ക് തുല്യമായി തന്നെയാണ് സർവീസ് നടത്തുന്നത്. ട്രെയിനിനകത്തെ ഡിസ്പ്ലേ, സ്റ്റേഷനിലെ അനൗണ്സ്മെന്റ് ഇവയല്ലെ പരീക്ഷണ സർവീസ് നടത്തുമ്പോഴും ഉപയോഗിയിക്കുന്നുണ്ട്.
മെട്രോ സർവീസുകളും അനുബന്ധ സംവിധാനങ്ങളും കുറ്റമറ്റതാകുന്നതുവരെ സർവീസ് നടത്തുമെന്ന് കെഎംആർഎൽ അധികൃതർ അറിയിച്ചു.