തിരുവനന്തപുരം: പുതുവൈപ്പിനിലെ പോലീസ് നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃക്ഷ്ണൻ. പ്രധാന മന്ത്രി വരുന്ന സമയം നോക്കി പ്രശ്നമുണ്ടാക്കിയത് മറ്റേതോ ലക്ഷ്യത്തോടെയാണെന്ന് കോടിയേരി പറഞ്ഞു.
പോലീസ് നടപടിയുണ്ടായിരുന്നില്ലെങ്കിൽ പ്രശ്നം വഷളായേനെ. വികസന പ്രവർത്തനങ്ങൾ തടയാൻ ചിലർ ശ്രമിക്കുകയാണ്. തീവ്രവാദ ബന്ധം പരിശോധിക്കേണ്ടതാണെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.