കൊച്ചി: പുതിയ ചിത്രം പുറത്തുവരുന്നതിന് മുന്‍പ് തന്റെ പ്രതിച്ഛായ തകര്‍ക്കാനുളള ശ്രമം നടക്കുകയാണെന്ന് നടന് ദിലീപ്. പുതിയ ചിത്രങ്ങളുടെ റിലീസുമായി ബന്ധപ്പെട്ട് ദുഷ്പ്രചാരണം പതിവാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവന്ന കത്തുമായി ബന്ധപ്പെട്ടാണ് ദിലീപിന്റെ പ്രതികരണം.
പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിലുളള സിനിമാ പ്രവര്‍ത്തകരെ വിളിച്ചിരുന്നു. അവര്‍ ബ്ലാക്ക് മെയില്‍ ചെയ്യപ്പെടാതിരിക്കാന്‍ വേണ്ടിയാണ് വിളിച്ചതെന്നും ദിലീപ് പറഞ്ഞു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ദിലീപ് പൊലീസില്‍ ബ്ലാക്ക് മെയില്‍ ഭീഷണിയുണ്ടെന്ന് പരാതി നല്‍കിയിരുന്നു. നടനും സംവിധായകനുമായ നാദിര്‍ഷായെയും മാനെജരെയുമാണ് ഭീഷണിപ്പെടുത്തിയത്. പള്‍സര്‍ സുനിയുടെ കൂടെയുണ്ടായിരുന്ന ആളെന്ന് പറഞ്ഞാണ് ബ്ലാക്ക് മെയില്‍.
ഇതുമായി ബന്ധപ്പെട്ട റെക്കോഡ് ചെയ്ത ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസിന് നല്‍കിയെന്നും ദിലീപ് പറഞ്ഞു.