വയനാട് : താന്‍ കാര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന വിവാദങ്ങള്‍ക്ക് പുല്ലുവിലയാണ് നല്‍കുന്നതെന്ന് ആദിവാസി ഗോത്രമഹാസഭാ നേതാവ് സി.കെ ജാനു. പൊതുപ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ മുതല്‍ തനിക്കെതിരെ പ്രചാരണം നടത്തുന്നുണ്ട്. തോട്ടത്തില്‍ നിന്നു ലഭിച്ച ആറു ക്വിന്റല്‍ കുരുമുളക് വിറ്റുകിട്ടിയ പണംകൊണ്ടാണ് കാര്‍ വാങ്ങിയത്. 800 രൂപ നിരക്കിലാണ് കുരുമുളക് വിറ്റത്. നാലുലക്ഷം രൂപ കിട്ടി. ബാക്കി അഞ്ചുലക്ഷം രൂപ വായ്പയെടുത്തു.
കുരുമുളക് മാത്രമല്ല, പാട്ടത്തിനെടുത്ത സ്ഥലത്ത് നെല്ലും വാഴയും ഇഞ്ചിയും കൃഷി ചെയ്യുന്നുണ്ട്. കൃഷിയില്‍ നിന്നുളള വരുമാനംകൊണ്ടാണ് വീടുണ്ടാക്കിയതും. തന്നെ നശിപ്പിക്കാനുളള ചിലരുടെ വ്യാമോഹമാണ് ഇപ്പോഴുളള പ്രചരണത്തിന് പിന്നില്‍.
എന്‍ഡിഎയെയും സംഘപരിവാറിനെയും വളര്‍ത്തുന്നത് ജനങ്ങളാണ്. ഇടതുവലത് മുന്നണികളെ മടുത്തത് കൊണ്ടാണ് ജനം എന്‍ഡിഎയെ വളര്‍ത്തുന്നത്. ജനവിരുദ്ധ പ്രവര്‍ത്തനം മതിയാക്കി രാഷ്ട്രീയമായി കാര്യങ്ങള്‍ മനസിലാക്കാന്‍ ഇരുമുന്നണികളും തയ്യാറാകുന്നില്ലെന്നും ജാനു പറഞ്ഞു.