IndiaSpecial

ജമാഅത്തെ ഇസ്ളാമിയിൽ നിന്ന് ആഗോളഭീകരനിലേക്ക്

1946 ൽ കശ്മീർ താഴ്വരയിലെ ബുദ്ഗാമിലാൽ സാധാരണ മദ്ധ്യവർഗ കുടുംബത്തിലായിരുന്നു മൊഹമ്മദ് യൂസഫ് ഷായുടെ ജനനം . അച്ഛൻ ഇന്ത്യൻ സർക്കാരിനു കീഴിൽ തപാൽ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു .

ഡോക്ടറാകാനായിരുന്നു യൂസഫ് ഷായുടെ ആഗ്രഹമെങ്കിലും കശ്മീർ സർവകലാശാലയിൽ രാഷ്ട്രതന്ത്ര വിദ്യാർത്ഥിയാകാനായിരുന്നു യോഗം . ആയിടയ്ക്കാണ് ജമാ അത്തെ ഇസ്ളാമിയുമായി യൂസഫ് ഷാ അടുക്കുന്നത്.തുടർന്ന് മതമൗലികവാദത്തിലേക്ക് തിരിഞ്ഞ ഷാ ശരിയ നടപ്പാക്കാൻ ആഹ്വാനം ചെയ്തും പാകിസ്ഥാൻ അനുകൂല പ്രസ്താവനകളാലും ശ്രദ്ധേയനായി . അതിനിടയിൽ മദ്രസ അദ്ധ്യാപകനായും പള്ളിയിലെ ഇമാമായും ഷാ സേവനമനുഷ്ഠിച്ചു

പാക് ചാര സംഘടനയായ ഐ എസ് ഐ യുടെ പിന്തുണയോടെ ജമ അതെ ഇസ്ളാമി സ്ഥാപിച്ച ഹിസുൾ മുജാഹിദ്ദീനിലേക്കാണ് പിന്നീടയാൾ ആകൃഷ്ടനായത് . ജമ അതെ ഇസ്ളാമിയിലെ തന്നെ സജീവാംഗങ്ങളായിരുന്നു ഹിസ്ബുളിന്റെ പിന്നിലും .കശ്മീരിനെ ഇസ്ളാമികവത്കരിക്കുകയും പാകിസ്ഥാനോട് ചേർക്കുകയുമായിരുന്നു ഹിസ്ബുളിന്റെ പ്രധാന ലക്ഷ്യങ്ങൾ . 1987 ൽ യുണൈറ്റഡ് ജിഹാദ് കൗൺസിലിന്റെ ബാനറിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും നാഷണൽ കോൺഫറൻസ് സ്ഥാനാർത്ഥിയോട് തോറ്റു.

1991 ൽ ഹിസ്ബുൾ മുജാഹിദ്ദീന്റെ തലവനായി സ്വയം അവരോധിച്ചു . സയ്യിദ് സലാഹുദ്ദീനായി . ജമ അതെ ഇസ്ളാമി നേതാവായിരുന്ന അഹ്സാൻ ദർ ഹിസ്ബുളിനെ ജമ അത്തിന്റെ സായുധ വിഭാഗമായി പ്രഖ്യാപിച്ചതിനു ശേഷമായിരുന്നു അഹ്സാൻ ദറിനെ മാറ്റി സലാഹുദ്ദീൻ തലവനായത്.തൊട്ടടുത്തവർഷം തന്നെ പാക് അധീന കശ്മീരിലേക്ക് പോയ സലാഹുദ്ദീൻ ഇന്ത്യക്കെതിരായ ആക്രമണങ്ങൾ പാക് പിന്തുണയോടെ നിയന്ത്രിക്കുകയായിരുന്നു ഇതുവരെ . അമേരിക്ക ആഗോള ഭീകരനാക്കി പ്രഖ്യാപിച്ചതോടെ പഴയത് പോലെ പാകിസ്ഥാന് പരസ്യമായി സലാഹുദ്ദീനെ സഹായിക്കാൻ ആകില്ല .

കശ്മീരിൽ നടന്ന നിരവധി ആക്രമണങ്ങളുടെ സൂത്രധാരനാണ് സലാഹുദ്ദീൻ . ബുർഹാൻ വാനിയുൾപ്പെടെയുള്ള പുതിയ തലമുറ ഭീകരർക്ക് പ്രചോദനമായിരുന്നു ഇയാൾ . കശ്മീരിൽ ഇന്ത്യൻ സൈനികർക്ക് ശവപ്പറമ്പൊരുക്കുമെന്ന് പ്രഖ്യാപിച്ച സലാഹുദ്ദീന് പാകിസ്ഥാനിലെ എല്ലാ ഇന്ത്യ വിരുദ്ധ ഭീകരസംഘങ്ങളുമായും ബന്ധമുണ്ട് . 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരായ ഹാഫിസ് സയിദ്, സഖി ഉഋ റഹ്മാൻ ലഖ്വി എന്നിവരുമായും അടുത്ത ബന്ധം പുലർത്തുന്നു.

ഇന്ത്യക്കെതിരെയുള്ള പാക് ചാരസംഘടനയുടെ നിഴൽ യുദ്ധം നടപ്പിലാക്കുന്നവരിൽ പ്രധാനിയാണ് സയ്യദ് സലാഹുദ്ദീൻ . അമേരിക്കയുടെ പ്രഖ്യാപനം ഐ എസ് ഐക്കും പാകിസ്ഥാനും തിരിച്ചടി തന്നെയാണ് . ഈ പ്രഖ്യാപനം നീതീകരിക്കാനാവില്ലെന്ന് പാകിസ്ഥാൻ പറയുന്നതും അതുകൊണ്ട് തന്നെയാണ് .

838 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close