NewsTech

പെയിന്റില്‍ ഇനി വരയില്ല

വിന്‍ഡോസില്‍ ‘ പെയിന്റ് ‘ എന്ന ഫീച്ചര്‍ മൈക്രോസോഫ്റ്റ് ഒഴിവാക്കുന്നു. നീണ്ട 32 വര്‍ഷത്തിനൊടുവിലാണ് മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റായ വിന്‍ഡോസ് 10 ല്‍ നിന്നും പെയിന്റിനെ ഒഴിവാക്കുന്നത്.

1985 ല്‍ വിന്‍ഡോസ് 1.0 യിലൂടെയാണ് ഡിജിറ്റല്‍ ചിത്രരചനയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ പെയിന്റ് എത്തിയത്. വിന്‍ഡോസ് 9.8 ന്റെ വരവോടെ മാത്രമാണ് പെയിന്റ് ഉപയോഗിച്ച് വരയ്ക്കുന്ന ചിത്രങ്ങള്‍ ജെപിഇജി ഫോര്‍മാറ്റില്‍ സേവ് ചെയ്യാന്‍ സാധിച്ചത്.

കഴിഞ്ഞ വര്‍ഷം ഉപഭോക്താക്കള്‍ക്ക് 3ഡി ചിത്രങ്ങള്‍ വരയ്ക്കാനായി മൈക്രോസോഫ്റ്റ് 3ഡി പെയിന്റ് പുറത്തിറക്കിയിരുന്നു. എന്നിട്ടും പെയിന്റ് ഇല്ലാതാക്കുക എന്ന മൈക്രോസോഫ്റ്റിന്റെ പെട്ടെന്നുള്ള തീരുമാനം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

മനസില്‍ പതിഞ്ഞ കാഴ്ചകള്‍ ചിത്രങ്ങളാക്കി കമ്പ്യൂട്ടറില്‍ സൂക്ഷിക്കാനുളള അവസരം ഒരുക്കുന്ന് പെയ്ന്റിന് വന്‍ പ്രചാരമാണ് ലഭിച്ചത്. വീടും പൂക്കളും ചിത്രശലഭങ്ങളെയും വരച്ച് പലരും ചിത്രരചനയുടെ ബാലപാഠങ്ങളും പഠിച്ചത് പെയിന്റിലൂടെയായിരുന്നു.

ഫോട്ടോഷോപ്പിന്‍െ വരവോടെയാണ് പെയിന്റിനെ ജനങ്ങള്‍ കൈവിട്ടത്. എന്തുതന്നെയായലും ഒരുതലമുറയുടെ ഇഷ്ട ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിച്ചു എന്ന ചാരിതാര്‍ത്യത്തോടെയാണ് പെയിന്റ് വിടപറയുന്നത്.

 

Shares 106
Close
Close