കൊച്ചി: അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച് കോണ്‍ഗ്രസ്സിനുള്ളിലെ ഭിന്നത രൂക്ഷമാകുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലാപാടിനെ തള്ളി മുതിര്‍ന്ന നേതാവ് എ കെ ആന്റണി രംഗത്ത്. അതിരപ്പിള്ളി പദ്ധതി ആസാധ്യമാണന്നും ഇത് സംബന്ധിച്ച ചര്‍ച്ച അവസാനിപ്പിക്കണമെന്നും എകെ ആന്റണി അഭിപ്രായപ്പെട്ടു.
അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച് കോണ്‍ഗ്രസ്സിനുള്ളിലെ അഭിപ്രായ വത്യാസം തുറന്ന് കാട്ടുന്നതാണ് മുതിര്‍ന്ന നേതാവായ എകെ ആന്റണിയുടെ വാക്കുകള്‍. അതിരപ്പിള്ളി പദ്ധതി കേരളത്തിലെ ജനവികാരത്തിന് എതിരാണന്ന് എ കെ ആന്റണി വ്യക്തമാക്കി. പദ്ധതി നടപ്പാക്കുന്നത് അസാധ്യമാണ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആതിരപ്പിള്ളി പദ്ധതിക്ക് അനുകൂലമായ നിലാപാടണ് സ്വീകരിച്ചത്. അതിരപ്പിള്ളി പദ്ധതിയില്‍ സമവായം ആകാമെന്നായിരുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞത്. ഇത് പൂര്‍ണ്ണമായി തള്ളിക്കൊണ്ടാണ് എ കെ ആന്റണി നിലപാട് വ്യക്തമാക്കിയത്. മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രി ക്ലീന്‍ ചിറ്റ് നല്‍കിയത് ശരിയായില്ലെന്നും ആന്റണി കുറ്റപ്പെടുത്തി