മുംബൈ: ആസ്വാദകരുടെ മനം കവർന്ന് അരങ്ങിൽ തകർത്താടി അനന്യ ശ്രീനിവാസൻ. അതിശയിപ്പിക്കുന്ന പ്രകടനമാണ് 13 വയസ്സുകാരിയായ അനന്യ ഭരതനാട്യ അരങ്ങേറ്റത്തിൽ നടത്തിയത്.
മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിൽ ജിയോ വേൾഡിലെ, സ്റ്റുഡിയോ തീയറ്ററിലായിരുന്നു അരങ്ങേറ്റം. മുംബൈയിലെ, നൂപുർ സ്കൂൾ ഓഫ് ഡാൻസ്, എന്ന നൃത്ത വിദ്യാലയത്തിന്റെ സ്ഥാപകയും, ഡയറക്ടറുമായ നിഷ ഗിൽബർട്ടിന്റെ ശിഷ്യയാണ് അനന്യ. ഉഷ ശ്രീനിവാസന്റെയും പിആർ ശ്രീനിവാസന്റെയും മകളാണ്.
എഡ്യുക്കേഷനിസ്റ്റും, ജെൻഡർ സെൻസിറ്റിവിറ്റി ആക്ടിവിസ്റ്റും, സാമൂഹിക പ്രവർത്തകയും, പരിസ്ഥിതി സംരക്ഷകയുമായ അന്നപൂർണ്ണി ടിഎസും, മുംബൈയിലെ കർണ്ണാട്ടിക് സംഗീതമേഖലയിൽ പ്രശസ്തനായ സംഗീതജ്ഞനും നാടക പ്രവർത്തകനും കവിയും സാംസ്കാരിക പ്രവർത്തകനുമായ പി.എസ് കൃഷ്ണമൂർത്തിയുമായിരുന്നു വിശിഷ്ട അതിഥികൾ.
നാട്ടുകുറുഞ്ചി വർണ്ണവും, അയ്യപ്പനെയും പ്രകീർത്തിച്ചുകൊണ്ടുള്ള കീർത്തനവും കാണികൾക്കും ഗൃഹാതുരത നിറയ്ക്കുന്ന ഓർമ്മയായി.