IndiaSpecial

പോപ്പുലർ ഫ്രണ്ട് – ബിൻ ലാദൻ – ഐഎസ്

ഒസാമ ബിൻലാദന്റെ മരണത്തിനു ശേഷം തേജസ് പ്രസിദ്ധീകരിച്ച മുഖപ്രസംഗവും തേജസ് വാരികയുടെ മുഖ ചിത്രവും അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു . ബിൻ‌ ലാദനെ രക്തസാക്ഷി എന്ന് വിശേഷിപ്പിച്ചായിരുന്നു തേജസ് വാരിക മുഖചിത്രമൊരുക്കിയത് .

ഉസാമ ബിൻ ലാദൻ രക്തസാക്ഷി എന്ന് പറയുമ്പോൾ ഇസ്ളാമിക വിശ്വാസമനുസരിച്ച് മതപരമായി വലിയ പ്രാധാന്യമുള്ള വാക്കാണ് .ഇസ്‌ലാമിക പാഠങ്ങളനുസരിച്ച് അതീവ ശ്രേഷ്ഠതയുണ്ട് രക്തസാക്ഷ്യത്തിന്. ഇസ്‌ലാമിക മാര്‍ഗത്തിലെ യുദ്ധത്തില്‍ വധിക്കപ്പെടുകയോ സത്യവിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെടുകയോ ചെയ്യുന്നവനാണ് രക്തസാക്ഷി അഥവാ ശഹീദ് .

പോപ്പുലർഫ്രണ്ടു പോലെ ഇസ്ളാമിക നയങ്ങളിൽ ദൃഢത പുലർത്തുന്ന ഒരു പ്രസ്ഥാനം അവരുടെ പ്രസിദ്ധീകരണങ്ങളുടെ മുഖ പ്രസംഗങ്ങളിൽ രക്തസാക്ഷിയായി ബിൻലാദനെ വാഴ്ത്തുമ്പോൾ അത് കേവലം വാചാടോപമല്ല . രക്തസാക്ഷികളുടെ ആത്മാക്കള്‍ പക്ഷികളുടെ മേടകളില്‍ സ്വര്‍ഗത്തില്‍ വസിക്കും, അവര്‍ അവിടെ യഥേഷ്ടം പാറി നടക്കും എന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുള്ളതായും ഇസ്ളാമിക പ്രബോധനങ്ങൾ വ്യക്തമാക്കുന്നു.അങ്ങനെ വരുമ്പോൾ ഉസാമ ബിൻലാദൻ പോപ്പുലർ ഫ്രണ്ടുകാർക്ക് രക്തസാക്ഷി തന്നെയാണ് .

ഉസാമ ബിൻലാദൻ മതപരമായി രക്തസാക്ഷിയാകുമ്പോൾ അൽ ഖായ്ദ എന്ന ഭീകര സംഘടന അവരെ സംബന്ധിച്ചിടത്തോളം ഉദാത്തമായ സംഘടനയാകുന്നു . അതുകൊണ്ട് തന്നെ അൽ ഖായ്ദയിൽ പ്രവർത്തിക്കൽ ഉദാത്തവുമാകും .അൽ ഖായ്ദയിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് വളരെ പെട്ടെന്ന് ലോകം ഇസ്ളാമിക ഉമ്മത്തിൻ കീഴിലാക്കാൻ യത്നിച്ച ഐഎസ് എന്ന ഇസ്ളാമിക് സ്റ്റേറ്റും അവരെ സംബന്ധിച്ച് വ്യത്യസ്തമാകുന്നില്ല.

സിറിയയിൽ ബാഷർ അസദിനോട് യുദ്ധം ചെയ്യുന്ന അൽ നുസ്ര എന്ന അൽ ഖായ്ദൻ ഉപവിഭാഗത്തിൽ പാലക്കാട് കാരനായ അബു താഹിർ പോയതിൽ അപ്പോൾ തെറ്റൊന്നും പറയാനാകില്ല . പോപ്പുലർ ഫ്രണ്ടിന്റെ മുഖ പത്രമായ തേജസ്സിലെ ജോലിക്കാരനായിരുന്നു അബു താഹിർ . ലാദനെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച പ്രസ്ഥാനത്തിന്റെ പ്രവർത്തകൻ ലാദന്റെ സംഘടനയ്ക്ക് വേണ്ടി പോരാടാൻ പോയതിൽ എന്താണ് അത്ഭുതപ്പെടാനുള്ളത് .

സമാനമായൊരു സംഭവം മുൻപും നടന്നിട്ടുണ്ട് . കശ്മീരിൽ ഐ‌എസ്‌ഐയുടെ സഹായത്തോടെ ഇന്ത്യൻ സൈന്യത്തെ ആക്രമിക്കുന്ന ലഷ്കർ ഇ തോയ്ബയെ പോരാളികളെന്ന് മഹത്വവത്കരിക്കലായിരുന്നു തേജസ് ചെയ്തിരുന്നത് . സ്വാഭാവികമായും കശ്മീരിൽ ഇന്ത്യൻ സൈന്യത്തിനെതിരെ യുദ്ധം ചെയ്യാൻ പോയി നാലു മലയാളികൾ കൊല്ലപ്പെട്ടതിലും പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടായി .

അന്ന് ഇവർക്ക് സഹായം ചെയ്തെന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട കോട്ടൂർ അബ്ദുൾ ജലീൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്നു . ആദ്യം തങ്ങളുടെ പ്രവർത്തകനെ വെറുതെ അറസ്റ്റ് ചെയ്തെന്ന് വാദിച്ച സംഘടന പിന്നീട് കശ്മീർ റിക്രൂട്ട്മെന്റ് കേസ് ഇന്ത്യൻ ഇന്റലിജൻസ് ബ്യൂറോയുടെ പണിയാണെന്നായിരുന്നു ആരോപണം ഉന്നയിച്ചത് .

ഈയടുത്ത് അറസ്റ്റ് ചെയ്യപ്പെട്ട ഷാജഹാൻ , തിരൂരിൽ നിന്നുള്ള സഫ്‌വാൻ , കണ്ണൂരിൽ നിന്നുള്ള മൻസീദ് തുടങ്ങി പത്തോളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഐഎസിലുണ്ടെന്നാണ് റിപ്പോർട്ട്. ഐഎസ് ബന്ധത്തിന്റെ പേരിൽ കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്തവരിലും കാണാതായവരിലും കൊല്ലപ്പെട്ടവരിലുമായി പത്തോളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുണ്ടെന്ന് നേതൃത്വവും സമ്മതിക്കുന്നു . ഒപ്പം ഇതത്ര വലിയ കാര്യമാണോ എന്ന് നിസാരവത്കരിക്കുകയും ചെയ്യുന്നുണ്ട്.

ഇസ്ളാമിക് സ്റ്റേറ്റിലും അൽ ഖായ്ദയിലുമൊക്കെ പ്രവർത്തിക്കാൻ തങ്ങളുടെ പ്രവർത്തകർക്ക് പ്രചോദനം നൽകും വിധമുള്ള പ്രവർത്തനങ്ങൾ പോപ്പുലർ ഫ്രണ്ടിനുണ്ടെന്ന് പറയാതിരിക്കാൻ ഇക്കാരണങ്ങൾ കൊണ്ട് തന്നെ നിർവാഹമില്ല . അതിനോടൊപ്പം മത പരിവർത്തനത്തിന് സഹായിക്കുന്ന സത്യസരണിയും ഹിന്ദു -ക്രിസ്ത്യൻ പെൺകുട്ടികളെ ആസൂത്രിതമായി പ്രണയം നടിച്ചോ അല്ലാതെയോ മതപരിവർത്തനം നടത്തുന്ന സംഘങ്ങളേയും അവർക്ക് പിന്തുണ നൽകുന്ന സൈനബമാരേയും ഇതോട് ചേർത്തുവായിക്കണം.

അതുകൊണ്ടു തന്നെ സാധാരണ ഇന്ത്യൻ മുസ്ളിങ്ങളുടെ ഉയർച്ചയോ അവരുടെ നന്മയോ അല്ല മറിച്ച് കേരളത്തെ ഇസ്ളാമിക രാജ്യമാക്കുക എന്ന ലക്ഷ്യമാണ് നിലവിൽ പോപ്പുലർ ഫ്രണ്ട് ലക്ഷ്യം വയ്ക്കുന്നതെന്ന് കരുതേണ്ടി വരും . അതറിയാവുന്നത് കൊണ്ടാണ് അടുത്ത ഇരുപത് വർഷത്തിനുള്ളിൽ കേരളത്തെ മുസ്ളിം ഭൂരിപക്ഷമുള്ള ഇസ്ളാമിക രാജ്യമാക്കാനാണ് പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദൻ പറഞ്ഞതും.

പ്രണയം നടിച്ചും അല്ലാതെയുമുള്ള മതപരിവർത്തനവും അതിനു പോപ്പുലർ ഫ്രണ്ട് നൽകുന്ന പിന്തുണയും പുറത്ത് വരുമ്പോൾ ചിത്രം കൂടുതൽ വ്യക്തമാകുന്നു.

 

5K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close