ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2026, 04:46 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ലോക ചാമ്പ്യന്‍ ഡി. ഗുകേഷിന് ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ് 2026 ചെസ് ടൂര്‍ണമെന്റില്‍ അപ്രതീക്ഷിത തിരിച്ചടി. ഫ്രാന്‍സിന്റെ ഗ്രാന്‍ഡ് മാസ്റ്റര്‍ അലിറേസ ഫിറൂസ്ജയോടാണ് രണ്ടാം റൗണ്ടില്‍ ഗുകേഷ് പരാജയപ്പെട്ടത്. ഉദ്ഘാടന റൗണ്ടില്‍ എം. പ്രണേഷിനെ തോല്‍പ്പിച്ച ഫിറൂസ്ജ, ഗുകേഷിനെതിരെയും വിജയം നേടി ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

വെസ്റ്റിന്‍ ചെന്നൈ വെളാച്ചേരിയില്‍ നടന്ന മത്സരത്തില്‍ ജനറല്‍ മാനേജര്‍ ദീപ്രാജ് മുഖര്‍ജി ആദ്യ നീക്കം നിര്‍വഹിച്ചു. വെള്ളക്കരുക്കളുമായി കളം ഇറങ്ങിയ ഫിറൂസ്ജ റൂയി ലോപ്പസ് ഓപ്പണിംഗ് സ്വീകരിച്ചപ്പോള്‍, ഗുകേഷ് തുടക്കത്തില്‍ മികച്ച പ്രതിരോധമാണ് കാഴ്ചവെച്ചത്. നൈറ്റ് എന്‍ഡ്ഗെയിമിലേക്ക് നീണ്ട മത്സരത്തില്‍ നിര്‍ണായക ഘട്ടത്തില്‍ ഫിറൂസ്ജ കണ്ടെത്തിയ മുന്നേറ്റമാണ് കളിയുടെ ഗതി മാറ്റിയത്. കൃത്യമായ പോണ്‍ ബലി നല്‍കിയ ഫ്രഞ്ച് താരം ആ മുന്‍തൂക്കം മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തി 69 നീക്കങ്ങള്‍ക്കൊടുവില്‍ വിജയം ഉറപ്പിച്ചു.

ആദ്യ റൗണ്ടില്‍ നേടിയ വിജയത്തിന് പിന്നാലെ ഗുകേഷിന്റെ കുതിപ്പാണ് ഇതോടെ അവസാനിച്ചത്. മറ്റ് മത്സരങ്ങളില്‍ ഇന്ത്യയുടെ എം. പ്രണേഷ് റഷ്യയുടെ ദിമിത്രി ആന്‍ഡ്രൈക്കിനെ സമനിലയില്‍ തളച്ചു. കറുത്ത കരുക്കളുമായി കളിച്ച പ്രണേഷ് വെറും 18 നീക്കങ്ങള്‍ക്കൊടുവില്‍ സമനില ഉറപ്പിക്കുകയായിരുന്നു. മറ്റൊരു ഇന്ത്യന്‍ താരം അര്‍ജുന്‍ എരിഗൈസിയും ഉസ്ബെക്കിസ്ഥാന്റെ നൊദിര്‍ബെക് അബ്ദുസത്തോറോവിനെതിരെ 43 നീക്കങ്ങള്‍ നീണ്ട പോരാട്ടത്തില്‍ സമനില നേടി.

അമേരിക്കയുടെ ഹാന്‍സ് നീമാനെതിരെ നിഹാല്‍ സരിന്‍ 132 നീക്കങ്ങളും ആറു മണിക്കൂറും നീണ്ട മാരത്തണ്‍ പോരാട്ടത്തിനൊടുവിലാണ് സമനില പിടിച്ചെടുത്തത്. എട്ട് താരങ്ങള്‍ പങ്കെടുക്കുന്ന ഡബിള്‍ റൗണ്ട് റോബിന്‍ ടൂര്‍ണമെന്റില്‍ 75 ലക്ഷം രൂപയുടെ സമ്മാനത്തുകയും വിലപ്പെട്ട ഫിഡെ സര്‍ക്യൂട്ട് പോയിന്റുകളും സമ്മാനമായി നല്‍കുന്നുണ്ട്. രണ്ട് റൗണ്ടുകള്‍ക്ക് ശേഷം ഫിറൂസ്ജയാണ് പോയിന്റ് പട്ടികയില്‍ മുന്നിലുള്ളത്. ഒരു ജയവും ഒരു തോല്‍വിയുമായി ഗുകേഷ് നിലവില്‍ മൂന്നാം സ്ഥാനത്താണ്. ഈ വര്‍ഷം ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ജാവോഖിര്‍ സിന്ദറോവിനെതിരെ ലോക കിരീടം പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗുകേഷ്.

Tags: Chennai Grand MastersWorld Champion GukeshShocking DefeatAgainst Alireza Firouzjaround 2
ShareTweetSendShare

More News from this section

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

Latest News

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies