ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2026, 05:00 pm IST
Facebook
Twitter
WhatsAppTelegram

മിയാമി: ഫിഫ ലോകകപ്പ് കിരീടമെന്ന സ്വപ്‌നം സെമിഫൈനലില്‍ അവസാനിച്ചെങ്കിലും ടൂര്‍ണമെന്റ് വിജയത്തോടെ അവസാനിപ്പിക്കാനുള്ള ലക്ഷ്യവുമായി ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ നേര്‍ക്കുനേര്‍. മിയാമിയിലാണ് വെങ്കല മെഡലിനായുള്ള ആവേശ മത്സരം അരങ്ങേറുന്നത്.

ഫ്രഞ്ച് പരിശീലകന്‍ ദിദിയര്‍ ദേശാംപ്‌സിന്റെ ദേശീയ ടീമിനൊപ്പമുള്ള അവസാന മത്സരമെന്ന പ്രത്യേകതയും ഈ പോരാട്ടത്തിനുണ്ട്. 15 വര്‍ഷത്തെ പരിശീലക ജീവിതത്തിന് ശേഷം ഫ്രാന്‍സ് ടീമിനോട് വിടപറയുന്ന ദേശാംപ്‌സിന് വിജയത്തോടെ യാത്രയയപ്പ് നല്‍കാനാണ് താരങ്ങളുടെ ശ്രമം. 2018 ലോകകപ്പ് കിരീടം, 2021 യുവേഫ നേഷന്‍സ് ലീഗ് കിരീടം എന്നിവ ഉള്‍പ്പെടെ ഫ്രഞ്ച് ഫുട്ബോളിന്റെ സുവര്‍ണകാലത്തിന് നേതൃത്വം നല്‍കിയ പരിശീലകനാണ് അദ്ദേഹം.

മറുവശത്ത്, ഇംഗ്ലണ്ട് പരിശീലകന്‍ തോമസ് ടൂഹലിന് വിമര്‍ശകര്‍ക്ക് മറുപടി നല്‍കാനുള്ള അവസരമാണ് ഈ മത്സരം. കിരീടം നഷ്ടമായെങ്കിലും മൂന്നാം സ്ഥാനത്തോടെ ടൂര്‍ണമെന്റ് അവസാനിപ്പിക്കാനാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. ഫ്രാന്‍സിന്റെ പ്രതീക്ഷകള്‍ വീണ്ടും സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയിലാണ്. പരിക്കിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ലഭ്യത സംബന്ധിച്ച് ആശങ്കകളുണ്ടായിരുന്നെങ്കിലും, മത്സരം കളിക്കാന്‍ എംബാപ്പെ സജ്ജമാണെന്ന് ദേശാംപ്‌സ് സ്ഥിരീകരിച്ചു.

നിലവിലെ ലോകകപ്പില്‍ എട്ട് ഗോളുകള്‍ നേടിയ എംബാപ്പെ, അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്കൊപ്പം ഗോള്‍ഡന്‍ ബൂട്ട് പോരിലും മുന്നിലാണ്. ഇരുവര്‍ക്കും എട്ട് ഗോളുകള്‍ വീതമാണെങ്കിലും ഒരു അസിസ്റ്റിന്റെ മുന്‍തൂക്കത്തില്‍ മെസിയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാന മത്സരത്തിലെ ഗോളുകളും ഗോള്‍ഡന്‍ ബൂട്ട് കണക്കില്‍ ഉള്‍പ്പെടുന്നതിനാല്‍ എംബാപ്പെയ്‌ക്ക് നിര്‍ണായക മത്സരമാണിത്.

ഇരു ടീമുകളും ഇതുവരെ 32 തവണ ഏറ്റുമുട്ടിയപ്പോള്‍ 17 വിജയവുമായി ഇംഗ്ലണ്ടിനാണ് മുന്‍തൂക്കം. ഫ്രാന്‍സ് 10 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ അഞ്ച് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. ലോകകപ്പ് ചരിത്രത്തില്‍ മൂന്ന് തവണയാണ് ഇരുവരും നേര്‍ക്കുനേര്‍ വന്നത്. 1966, 1982 ലോകകപ്പുകളില്‍ ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍, 2022 ലോകകപ്പില്‍ ഫ്രാന്‍സാണ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. കിരീടപ്പോരാട്ടം നഷ്ടമായ നിരാശ മറന്ന് ലോകകപ്പ് വെങ്കല മെഡലോടെ ടൂര്‍ണമെന്റ് അവസാനിപ്പിക്കാനാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്.

Tags: fifa world cup 2026Third-Place MatchKylian Mbappe’s FranceHarry Kane’s England
Share
Tweet
SendShare

More News from this section

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

സകയുടെ ഗോളില്‍ ആഴ്‌സണലിന് തുടര്‍ച്ചയായ രണ്ടാം ജയം; ചരിത്രം കുറിച്ച് സുസുക്കിയും

21 വർഷം, 207 മത്സരങ്ങൾ, 125 ഗോളുകൾ; സുവർണ നായകൻ മെസി അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു; അര്‍ജന്റീന ജേഴ്സിയില്‍ ഇനി ഇതിഹാസമില്ല

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies