Special

കേരളത്തിൽ ജിഹാദി ഭീകരത ഇല്ലേ ? അപ്പോൾ പിന്നെ ഇതൊക്കെയെന്താണ് ?

വായുജിത്


ചുവപ്പ് – ജിഹാദി ഭീകരതക്കെതിരെ ജനരക്ഷായാത്ര തുടങ്ങിയതു മുതൽ ഇടതും വലതും ആകെ അന്ധാളിപ്പിലാണ് . ഇവരെ പിന്തുണയ്ക്കുന്ന മാദ്ധ്യമങ്ങളും ഒട്ടും പിന്നിലല്ല. ഈ രണ്ടു പ്രശ്നങ്ങളുമില്ലാത്ത കേരളത്തെ നാണം കെടുത്തുന്നു എന്നൊക്കെയാണ് ആരോപണം. യാതൊരു വിധ അക്രമങ്ങളും നടത്താത്ത ചുവപ്പന്മാരും ഭീകരതയെക്കുറിച്ച് ചിന്തിച്ചിട്ടില്ലാത്ത ജിഹാദികളും ഉള്ള കേരളത്തിനെതിരെ ഇങ്ങനെയൊരു യാത്ര നടത്താൻ കുമ്മനത്തിനും ബിജെപിക്കുമെന്താ വട്ടുണ്ടോ എന്നൊക്കെയാണ് ചോദ്യ ശരങ്ങൾ.

ജിഹാദി ഭീകരതയെക്കുറിച്ച് ബിജെപി പറയുന്നതിൽ വല്ല കാര്യവുമുണ്ടോ ? ചോദ്യം ന്യായമാണ് . എന്തായാലും നമുക്കതിനെപ്പറ്റി ഒന്ന് പരിശോധിക്കാം . മദനിയുടെ ഐഎസ്‌എസും പാനായിക്കുളം സിമിയും ഒക്കെ കഴിഞ്ഞതിനു ശേഷം 2008 ലായിരുന്നു കേരളത്തെയും ഇന്ത്യയേയും ഞെട്ടിച്ച കശ്മീർ റിക്രൂട്ട്മെന്റ് കേസ് . കേരളത്തിൽ നിന്നും തീവ്രവാദികളെ റിക്രൂട്ട് ചെയ്ത് കശ്മീരിലേക്കയക്കുകയും അതിൽ നാലു പേർ കൊല്ലപ്പെടുകയും ചെയ്ത കേസാണത് .

2009 ൽ ആ കേസിനെപ്പറ്റി സംസ്ഥാന നിയമസഭയിൽ വന്ന ചോദ്യത്തിന് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞ മറുപടിയാണിത് . അതിലൊരാളെ മതം മാറ്റിയാണ് ഭീകരപ്രവർത്തനത്തിന് കൊണ്ടുപോയതെന്നത് പ്രത്യേകം ശ്രദ്ധിക്കണം.

ഇനി 2009 ജൂലൈ 27 ന് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിൽ പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടി , കേരള കോൺഗ്രസ് എം നേതാവ് കെ എം മാണി തുടങ്ങിയവരുടെ വാദഗതികൾ നമുക്കൊന്ന് പരിശോധിക്കാം..

ഭീകരവാദികളെ സംരക്ഷിക്കാനും ഭീകരവാദത്തെ ന്യായീകരിക്കാനും നടത്തുന്ന ശ്രമങ്ങളുടെ ഫലമായി ഈ നാട് എവിടെപ്പോയി നിൽക്കുന്നു എന്നത് പരിശോധിക്കണം സർ എന്ന് സഭയിൽ പറയുന്നത് ഉമ്മൻ ചാണ്ടിയാണ് .ഇനി കേരള കോൺഗ്രസ് എം നേതാവ് കെ എം മാണി പറയുന്നതെന്താണെന്ന് നമുക്ക് നോക്കാം .കേരളം ഭീകരവാദ പ്രസ്ഥാനങ്ങളുടെ വിളനിലമായി മാറിയിരിക്കുന്നു . മദനിയെപ്പറ്റി പറയുന്നത് കൂടി ശ്രദ്ധിച്ചോളുക .

 

മുസ്ളിം ലീഗിന്റെ അഭിപ്രായവും വ്യത്യസ്തമല്ല . മുസ്ളിം ലീഗ് നിയമസഭാകക്ഷി നേതാവായ സിടി അഹമ്മദലി പറയുന്നത് കേരളം ഭീകര സംഘടനകളുടെ താവളമായി മാറിയിരിക്കുകയാണെന്നാണ് .ബാക്കി ആരോപണങ്ങൾ സൂഷ്മമായി വായിച്ച് മനസ്സിലാക്കുക.2009 ൽ തന്നെ കേരളം ഭീകരസംഘടനകളുടെ വിളനിലവും താവളവുമായി മാറിയിരിക്കുകയാണ് എന്ന് പറഞ്ഞത് ബിജെപിയോ ആർ.എസ്.എസോ അല്ല . മറിച്ച് കോൺഗ്രസും മുസ്ളിം ലീഗും ഒക്കെയാണ് .

അടുത്ത സർക്കാർ വന്നപ്പോൾ ഉള്ള സ്ഥിതിയും നമുക്ക് പരിശോധിക്കാം . 2009 ലെ ഭീകരവാദം വേണമെങ്കിൽ അടിച്ചമർത്തി കേരളത്തെ ഭീകരവാദമില്ലാത്ത സംസ്ഥാനമായി മാറ്റാമല്ലോ എന്ന് സ്വാഭാവികമായും ചിന്തിക്കാം ..

ഇത് സംബന്ധിച്ച നിരവധി ചർച്ചകൾ നിയമസഭയിൽ നടന്നിട്ടുണ്ട് .എന്തായാലും സിപിഎമ്മിലെ ശ്രീ ഇ പി ജയരാജൻ ആഭ്യന്തര മന്ത്രിയായ തിരുവഞ്ചൂർ രാധാകൃഷ്ണനോട് 2013 ഫെബ്രുവരി 4 ന് ചോദിക്കുന്ന ചോദ്യത്തിലെ ചില വരികൾ പ്രസക്തങ്ങളാണ് . മത തീവ്രവാദികൾ കേരളത്തിലും ഭീകര പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും ഇതിനായി കള്ള നോട്ടുകളും ഹവാല പണവും വൻ തോതിൽ ഉപയോഗിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു

 

ഇതേ കേരളം ഇപ്പോൾ എവിടെത്തി നിൽക്കുന്നുവെന്ന് നമുക്കറിയാം . ഇപ്പോൾ കേരളത്തിൽ ഇസ്ളാമിക് സ്റ്റേറ്റിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന അവസ്ഥയാണുള്ളത് . മതം മാറ്റി പെൺകുട്ടികളെ സിറിയയിലും അഫ്ഗാനിലും കയറ്റി വിടുന്നതുൾപ്പെടെയുള്ള ഞെട്ടിക്കുന്ന പ്രവർത്തനങ്ങളാണ് കേരളത്തിൽ നടക്കുന്നത് . ഇത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നിയമസഭയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

നിയമസഭാ രേഖകൾ ഉണ്ട് തെളിവായി.

2016 നവംബർ 8 ന് മുഖ്യമന്ത്രി നൽകിയ മറുപടിയിൽ പറഞ്ഞ കാര്യങ്ങളാണ് ഇത് . ഇസ്ളാമിക് സ്റ്റേറ്റിന്റെ പ്രവർത്തനത്തിൽ ആകൃഷ്ടരായവരെപ്പറ്റിയും അറസ്റ്റിലായവരെപ്പറ്റിയും ഉള്ള വിവരങ്ങൾ ഈ നിയമസഭ രേഖകളിൽ ഉണ്ട്.

2017 ൽ സ്ഥിതി ഒട്ടും വ്യത്യസ്തമല്ലെന്ന് മാത്രമല്ല കൂടുതൽ ഗുരുതരവും ആവുകയാണ് .. ശ്രദ്ധിക്കുക മതപരിവർത്തനം രഹസ്യമായി നടത്തുന്ന മതമൗലിക വാദ സംഘങ്ങളെപ്പറ്റി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറയുന്നുണ്ട് .

 

ഭീകര പ്രവർത്തനവുമായി ബന്ധപ്പെട്ട് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ഇതുവരെ 25 കേസുകളാണ് എടുത്തിരിക്കുന്നത് . ഇതിൽ ഏഴെണ്ണം സ്വമേധയാ എടുത്തതും ബാക്കി 18 എണ്ണം സംസ്ഥാന സർക്കാരിന്റെ ആവശ്യത്തെ തുടർന്ന് എടുത്തതുമാണ് .

നിയമസഭാ രേഖ അത് തെളിയിക്കുന്നുണ്ട് .

ഇനി നിങ്ങൾ തന്നെ പറയൂ . ജിഹാദി ഭീകരതക്കെതിരെ ബിജെപി ജന രക്ഷായാത്ര നടത്തുന്നതിൽ തെറ്റുണ്ടോ ?

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close