Special

ഇസ്ളാമിക് സ്റ്റേറ്റ് തകർന്നടിയുമ്പോൾ

ഭാഗം -2

2014 ജൂൺ 29 ന് ഇസ്ളാമിക ഖിലാഫത്ത് പ്രഖ്യാപിച്ചതോടെ ലോകമെങ്ങുമുള്ള മതമൗലിക വാദികൾക്ക് ജിഹാദിന്റെ കേന്ദ്രമായി ഇസ്ളാമിക് സ്റ്റേറ്റ് മാറി .അതിനു മുൻപ് ജനുവരിയിൽ തന്നെ സിറിയയിലെ റഖ അവരുടെ പിടിയിലായിക്കഴിഞ്ഞിരുന്നു.

ബാഷർ അൽ അസദിനെതിരെയുള്ള സിറിയൻ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്നു റഖ . ഫ്രീ സിറിയൻ ആർമിയും ജബായത്ത് അൽ നുസ്രയുമായിരുന്നു പ്രധാനമായും പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയത് . ഒടുവിൽ ഫ്രീ സിറിയൻ ആർമി റഖ പിടിച്ചടക്കിയതോടെ ബാഷർ അൽ അസദിന്റെ സൈന്യം അവിടെ നിന്നും പിൻവാങ്ങി . തടവിലാക്കപ്പെട്ട സൈനികരെ പ്രക്ഷോഭകർ കൊന്നു തള്ളി.

റഖയിൽ നിന്ന് സിറിയൻ സൈന്യം‌ പിൻവാങ്ങിയതോടെ അധികാരത്തിനു വേണ്ടി പ്രക്ഷോഭ ഗ്രൂപ്പുകൾ തമ്മിൽ സംഘർഷം ആരംഭിച്ചു . ഇസ്ളാമിക് സ്റ്റേറ്റിനെതിരെ ഫ്രീ സിറിയൻ ആർമി പോരാട്ടം തുടങ്ങി . വിജയം ഇസ്ളാമിക് സ്റ്റേറ്റിനൊപ്പമായിരുന്നു . അങ്ങനെയാണ് 2014 ജനുവരിയോടെ ഐഎസ്‌ഐ‌എൽ റഖ അധീനതയിലാക്കുന്നത് .

തങ്ങളുടെ അധീനതയിലായ റഖയിൽ സമാനതകളില്ലാത്ത ക്രൂരതയാണ് ഐഎസ് അഴിച്ചു വിട്ടത് . സാമൂഹ്യ പ്രവർത്തകരേയും പത്രപ്രവർത്തകരേയും ആക്ടിവിസ്റ്റുകളേയും തെരഞ്ഞെടുത്തു വധിച്ചു . മിതവാദികളായവർക്കും ഇതര മതങ്ങളിൽ പെട്ടവർക്കും നേരേ ആക്രമണങ്ങളുണ്ടായി . കൂട്ടക്കൊലകൾ തന്നെ അരങ്ങേറി.

2014 ജൂൺ 10 ന് ഇറാഖിലെ മൊസൂൾ ഇസ്ളാമിക് സ്റ്റേറ്റിന്റെ പിടിയിലായി .തുടർന്ന് തന്ത്ര പ്രധാനമായ മൊസുൾ ഡാമും . ജൂൺ 11 തിക്രിതും വീണു. അങ്ങനെയാണ് അബൂബക്കർ അൽ ബാഗ്ദാദി ജൂൺ 29 ന് ഇസ്ളാമിക ഖിലാഫത്ത് പ്രഖ്യാപിക്കുന്നതും സ്വയം ഖലീഫയായി അവരോധിക്കുന്നതും .

പിന്നീടാണ് ലോകം കണ്ട ഏറ്റവും വലിയ ക്രൂരതകൾ ഇസ്ളാമിക് സ്റ്റേറ്റ് ചെയ്തത് . ഇറാഖിലെ സിഞ്‌ജാർ പ്രവിശ്യയിലെ ന്യൂനപക്ഷങ്ങളായ യസീദികളായിരുന്നു ഇസ്ളാമിക് സ്റ്റേറ്റിന്റെ കാട്ടാളത്തത്തിന് ഇരയായത് . പിടിയിലായ ആണുങ്ങളെ കുട്ടികളെ ഉൾപ്പെടെ കൂട്ടക്കൊലയ്ക്കിരയാക്കിയ ഭീകരർ സ്ത്രീകളെ ലൈംഗിക അടിമകളായി വിൽക്കാൻ വച്ച വാർത്ത ആഗോള സമൂഹത്തെ ഞെട്ടിച്ചു കളഞ്ഞു.

ചെകുത്താൻ ആരാധകർ എന്നു ചൂണ്ടിക്കാട്ടിയാണ് യസീദികളെ കൂട്ടക്കൊല ചെയ്തത് . പിടിയിലായവരെ ക്രൂരമായി ബലാത്സംഗം ചെയ്തും എതിർത്തവരെ തലവെട്ടിയും ഭീകരർ മൊസൂളിനെ നരകസമാനമാക്കി. സിറിയയിലാകട്ടെ നൂറുകണക്കിന് സിറിയൻ സൈനികരെ പരസ്യമായി വെടിവെച്ചു കൊന്നു . വീഡിയോകൾ സമൂഹ മാദ്ധ്യമങ്ങളിൽ പടർത്തി .

ഇസ്ളാമിക് സ്റ്റേറ്റ് ലോകമാസകലം ഭീകരതയുടെ പര്യായമായി മാറി . ഇതോടെ മറ്റ് രാഷ്ട്രങ്ങളിൽ നിന്ന് മത ഭീകരവാദികൾ ജിഹാദിനായി സിറിയയിലേക്ക് ഒഴുകിത്തുടങ്ങി . ടുണീഷ്യയിൽ നിന്ന് ആറായിരത്തിലധികം ജിഹാദികൾ ആണ് ഇസ്ളാമിക് സ്റ്റേറ്റിലേക്ക് ചേക്കേറിയത് . സൗദി അറേബ്യ , റഷ്യ ജോർദാൻ , തുർക്കി എന്നിവിടങ്ങളിൽ നിന്ന് മൂവായിരത്തോളം പേരും ഫ്രാൻസ് , മൊറോക്കോ , ലെബനൻ . ഈജിപ്ത് , ജർമ്മനി എന്നിവിടങ്ങളിൽ നിന്നും ആയിരത്തിലധികം പേരും ജിഹാദിൽ പങ്കെടുക്കാനെത്തി.

ചോര തണുത്തുറയുന്ന തരത്തിലുള്ള ഭീകരതകളാണ് ഐഎസ് തുടർന്ന് തങ്ങളുടെ ഭരണ മേഖലകളിൽ നടത്തിയത് . ഇത് അന്താരാഷ്ട്ര സമൂഹത്തെ ഐഎസിന് എതിരാക്കിയെങ്കിലും ജിഹാദികൾക്ക് ഇസ്ളാമിക് സ്റ്റേറ്റ് എന്നത് വിശുദ്ധ സംഘടനയും യുദ്ധം വിശുദ്ധ യുദ്ധവുമായി മാറി.

അടുത്തത് – യസീദികളും മറ്റ് ന്യൂനപക്ഷങ്ങളും അനുഭവിച്ച കൊടും ക്രൂരത

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close