Special

ഐഎസ് തിരിച്ചു വരുമോ ?

ഇസ്ളാമിക് സ്റ്റേറ്റ് തകർന്നടിയുമ്പോൾ : അവസാന ഭാഗം


മൊസുൾ , റഖ ശക്തികേന്ദ്രങ്ങളെല്ലാം തകർന്നു വീണു . വിശുദ്ധ സ്വർഗം ആഗ്രഹിച്ച് വിവിധ രാജ്യങ്ങളിൽ നിന്ന് ജിഹാദിനെത്തിയവർ ഈയാമ്പാറ്റകളെപ്പോലെ ചത്തൊടുങ്ങി . ശേഷിച്ചവർ പലായനം ചെയ്തു . ചിലരാകട്ടെ മാതൃരാജ്യത്തേക്ക് തന്നെ തിരിച്ചു പോയതായും റിപ്പോർട്ടുകൾ .

ഐഎസ് ഇനി തിരിച്ചുവരുമോ ? എന്നതാണ് ആകാംക്ഷയുണർത്തുന്ന ചോദ്യം . എന്തായാലും ഇതേപോലെ തിരിച്ചു വരില്ലെന്നാണ് പൊതുവെ നിരീക്ഷകരുടെ നിഗമനം . ഐ എസ് ഭീകരർ എവിടെപ്പോയൊളിച്ചാലും അവിടെയെല്ലാം നിന്ന് അവരെ ഇല്ലായ്മ ചെയ്യുമെന്നാണ് അമേരിക്കയും വ്യക്തമാക്കുന്നത്.

എന്നാൽ അമേരിക്കയുടെ ഈ അവകാശവാദം പൂർണമായും വിശ്വസിക്കാൻ ലോക രാജ്യങ്ങൾക്ക് കഴിയുമോ എന്ന് സംശയമാണ് . അഫ്ഗാനിൽ താലിബാനെ തുരത്തിയതിനു ശേഷം ഹമീദ് കർസായിയെ അവരോധിച്ചെങ്കിലും ഇന്നും ഭീകരവാദം അഫ്ഗാനെ വിട്ടൊഴിഞ്ഞിട്ടില്ല . ഈയടുത്തും ചാവേർ ആക്രമണങ്ങളിൽ നിരവധി പേർ ജീവൻ വെടിഞ്ഞിരുന്നു.

അൽ ഖായ്ദയുടെ കുടക്കീഴിൽ നിന്നും ലോകം പേടിക്കുന്ന സംഘനയായി പെട്ടെന്നുള്ള ഐഎസിന്റെ വളർച്ച ഇനി സാധിക്കില്ലെങ്കിലും അപകടം പൂർണമായി ഒഴിവായിട്ടില്ലെന്ന അഭിപ്രായമാണ് വിവിധ രാജ്യങ്ങളിലെ പ്രതിരോധ ഏജൻസികൾക്ക് .

പ്രത്യേക രാജ്യമായി ഐ എസ് ഇനി ശക്തി പ്രാപിക്കില്ലെങ്കിലും മിക്ക രാജ്യങ്ങളിലും ആഭ്യന്തരമായി ഭീകരവാദം പ്രവർത്തനങ്ങൾ നടത്താൻ ഐ എസിനു കഴിയുമെന്നാണ് കരുതുന്നത് . സിറിയയിൽ നിന്നും ഇറാഖിൽ നിന്നും രക്ഷപ്പെട്ട് സ്വന്തം രാജ്യത്തേക്ക് മടങ്ങിയ വിദേശ ഭീകരർ അതാത് രാജ്യങ്ങളിൽ ആഭ്യന്തര കുഴപ്പം സൃഷ്ടിക്കുമെന്നാണ് ആശങ്ക.

ഏകദേശം 5,700 ഓളം വിദേശ ഭീകരർ തിരിച്ചു പോയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത് . ഇത് ഇന്ത്യക്കും ഭീഷണിയാണ് . ഇന്ത്യയിൽ നിന്ന് പോയവർ തിരിച്ചെത്തുമ്പോൾ അത് രാജ്യസുരക്ഷയെ ഏതു വിധത്തിൽ ബാധിക്കുമെന്നതും ഗൗരവമുള്ള വിഷയമാണ് .

വളർത്തിയെടുത്തു കൊണ്ടു വന്ന ‘അജയ്യമായ ഇസ്ളാമിക ഖിലാഫത്ത്‘ എന്ന പ്രചാരണത്തിന് ലഭിച്ച പ്രഹരമാണ് ഇസ്ളാമിക് സ്റ്റേറ്റിനെ സംബന്ധിച്ചിടത്തോളം ഏറ്റവും കടുത്തത് . ആരാലും തോൽപ്പിക്കപ്പെടാത്ത ഇസ്ളാമിക ഖിലാഫത്ത് എന്ന പ്രചാരണത്തിൽ മയങ്ങിയാണ് വിദേശങ്ങളിൽ നിന്നു പോലും ഭീകരർ സിറിയയിലേക്ക് ആകർഷിക്കപ്പെട്ടത് . റഖയിലേറ്റ തോൽവി അതിനൊരു കനത്ത പ്രഹരമായി.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഐ എസ് ഭീകരതയ്ക്ക് പാകിസ്ഥാന്റെ പിന്തുണ ലഭിക്കുമെന്നതും ഗൗരവമായ കാര്യമാണ് . അതുകൊണ്ടു തന്നെ എല്ലാ രാജ്യങ്ങളുമായുഇ ഈ വിഷയത്തിൽ നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ് സുരക്ഷ ഏജൻസികൾ . തിരിച്ചു വരാൻ സാദ്ധ്യതയുള്ള ഭീകരരെ കൃത്യമായി മനസ്സിലാക്കി പിടികൂടാനുള്ള എല്ലാ മാർഗങ്ങളും അവർ ഉപയോഗിക്കുന്നുണ്ട് . ഈയടുത്ത് കേരളത്തിൽ അറസ്റ്റ് നടക്കുന്നതിന്റെ കാരണവും ഇതു തന്നെ.

( ചിത്രങ്ങൾ – ഐഎസിനെ തുരത്തിയതിനു ശേഷം ആഹ്ളാദം പങ്കു വയ്ക്കുന്ന സിറിയൻ ജനാധിപത്യ സേനാംഗങ്ങൾ )

731 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close