ബാസോല്:എട്ടാം തവണയും സ്വിസ് ഇന്‍ഡോര്‍ കിരീടം സ്വന്തമാക്കി സ്വിസ്റ്റര്ലാന്ഡിന്റെ റോജര്‍ ഫെഡറര്‍.അര്‍ജന്റീനയുടെ യുവാന്‍ മാര്ട്ടിന് ഡെല്‍ പൊട്രോയെ 6-7(5-7),6-4,6-3 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് 30 കാരനായ ഫെഡറര്‍ കരിയറിലെ 95-ാമത്തെ കിരീടം നേടിയത്.
വാശിയേറിയപോരാട്ടമാണ് ഫെഡററും പൊട്രോയും കാഴ്ച്ചവെച്ചത്.ആദ്യ സെറ്റ് ടൈബ്രേക്കര്‍ വരെ നീണ്ടു.എന്നാല്‍ ഫെഡററിന്റെ മികവിന് മുന്നില്‍ പൊട്രോയ്ക്ക് അധികനേരം പിടിച്ചുനില്‍ക്കാനായില്ല.
രണ്ടാം സെറ്റില്‍ 6-4 നേടിയ ഫെഡറര്‍ മൂന്നാം സെറ്റ് അനായാസം ജയിച്ച് മത്സരവും കിരീടവും നേടി.
എന്നാല്‍ പരിക്കിനെ തുടര്‍ന്ന് പാരിസ് മാസ്റ്റേഴ്സ് ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്നും ഫെഡറര്‍ പിന്മാറി.