NewsGulf

വീട്ടിലിരുന്ന് ലഗേജ് ചെക്ക് ഇൻ ചെയ്യാനുള്ള സൗകര്യവുമായി എമിറേറ്റ്സ്

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളവും എമിറേറ്റ്സ് വിമാനക്കമ്പനിയും ഹൃദ്യമായ യാത്രാനുഭവം ഒരുക്കുന്നതിൽ എന്നും ഒരു പടി മുന്നിലാണ്. യാത്രാനടപടികൾ ലളിതമാക്കുന്നതിന്‍റെ മറ്റൊരു ചുവടുവയ്പ്പ് എമിറേറ്റ്സിന്‍റെ ഭാഗത്തു നിന്നും അധികം വൈകാതെയുണ്ടാകും. വീട്ടിലിരുന്ന് ലഗേജ് ചെക്ക് ഇൻ ചെയ്യാനുള്ള സൗകര്യമാണ് എമിറേറ്റ്സ് ഒരുക്കുക.

വിമാനത്താവളത്തിലെ നീണ്ട ക്യൂവിൽ മുഷിഞ്ഞ് നിന്ന് ലഗേജ് ചെക്ക് ഇൻ ചെയ്യേണ്ട നടപടിക്ക് എമിറേറ്റ്സ് മാറ്റം വരുത്തുന്നു. എമിറേറ്റ്സ് വിമാനത്തിൽ ടിക്കറ്റെടുത്താൽ, വീട്ടിലിരുന്ന് തന്നെ നിങ്ങളുടെ ലഗേജ് ചെക്ക് ഇൻ ചെയ്യാനുള്ള സൗകര്യം അധികം വൈകാതെ തന്നെ കമ്പനി ഒരുക്കുമെന്നാണ് റിപ്പോർട്ട്. ട്രാൻസ്ഗാർഡായിരിക്കും ഈ സേവനം കമ്പനിക്കായി ചെയ്യുക.

വീട്ടിലെത്തി ടിക്കറ്റും പാസ്പോർട്ടും സ്കാൻ ചെയ്ത് ലഗേജ് സ്വീകരിക്കും. ഇതോടെ, വിമാനത്താവളത്തിലെ നീണ്ട ക്യൂവിലെ കാത്തുനിൽപ്പ് ഒഴിവാക്കാമെന്നും മാത്രമല്ല, ലഗേജ് ഭാരം കൂടിയാലുണ്ടാകുന്ന പ്രശ്നങ്ങൾ വിമാനത്താവളത്തിൽ അഭിമുഖീകരിക്കേണ്ടിവരില്ല. വീട്ടിലായതിനാൽ സമ്മർദ്ദമില്ലാതെ തന്നെ അധികം വന്ന സാധനങ്ങൾ മാറ്റുകയോ, അധികഫീസ് അടക്കുകയോ ചെയ്യാൻ കഴിയും.

ഇതിന്‍റെ പരീക്ഷണ ഘട്ടം ആരംഭിച്ചുകഴിഞ്ഞു. എന്നാൽ എന്നുമുതലാണ് ഈ സൗകര്യം നടപ്പിലാക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.

ഈ സൗകര്യം നിലവിൽ വരുന്നതിലൂടെ യാത്രക്കാർക്ക് മാത്രമല്ല, വിമാനത്താവളത്തിലെ തിരക്കും ഏറെ കുറയും. സ്മാർ‍ട് ഗേറ്റുകളുടെ വരവോടെ സെക്കന്‍ഡുകളായി ചുരുങ്ങിയ എമിഗ്രേഷൻ നടപടികൾക്കു പിന്നാലെ, ലഗേജ് ചെക്ക് ഇൻ ചെയ്യാനുള്ള സൗകര്യം വീട്ടിലെത്തുക കൂടി ചെയ്താൽ ദുബായ് വിമാനത്താവളത്തിലൂടെയുള്ള യാത്ര കയ്യും വീശി പാട്ടും പാടി പോകാം എന്ന നിലയിലേക്ക് ഉയരും.

447 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close