India

മോഷണത്തിനായി നിർമ്മിച്ചത് 40 അടി നീളത്തിലുള്ള തുരങ്കം ; കൊള്ളയടിച്ചത് 1.50 കോടി

മുംബൈ : 60 ദിവസം, 40 അടി നീളത്തിലുള്ള തുരങ്കം, കവർച്ച ചെയ്യപ്പെട്ടത് 1.50 കോടി. സിനിമ തിരക്കഥയെ പോലും വെല്ലുന്ന പ്ലാൻ.

നവി മുംബൈയിലെ ബാങ്ക് ഓഫ് ബറോഡ ശാഖയിലാണ് നഗരത്തെ നടുക്കിയ മോഷണം നടന്നത്.ശനിയാഴ്ച്ചയോ ഞായറാഴ്ച്ചയോ ആണ് മോഷണം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. തിങ്കളാഴ്ച്ച ജോലിക്കെത്തിയ ജീവനക്കാരാണ് ലോക്കര്‍ റൂമില്‍ നിന്ന് സാധനങ്ങള്‍ നഷ്ടപ്പെട്ടത് കണ്ടത്.

മുപ്പതോളം ലോക്കറുകൾ തകർക്കുകയും സ്വർണവും പണവും മോഷ്ടിക്കുകയും ചെയ്തു. ഒന്നരക്കോടിയോളം രൂപ നഷ്ടപ്പെട്ടതായാണ് കണക്ക്.

ബാങ്ക് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ തന്നെ മറ്റൊരു മുറി എടുത്ത മോഷ്ടാക്കൾ അവിടെ മറ്റൊരു കട തുടങ്ങുകയും,ഒപ്പം ബാങ്കിലേക്ക് തുരങ്കം നിർമ്മിക്കുകയും ചെയ്തു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Shares 836
Close
Close