ആദ്യജയം തേടി ബ്ലാസ്റ്റേഴ്സ് രണ്ടാമങ്കത്തിന്
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആദ്യജയം തേടി ബ്ലാസ്റ്റേഴ്സ് രണ്ടാമങ്കത്തിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2017, 03:58 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഐഎസ്എല്ലിൽ സീസണിലെ ആദ്യ ജയം തേടി മഞ്ഞപ്പട. ഐഎസ്എല്ലിൽ കന്നി സീസണ്‍ കളിക്കുന്ന ജംഷഡ്‍പൂർ എഫ്സിയാണ് കേരളാ ബ്ലാസ്റ്റേഴ്‍സിന്‍റെ എതിരാളികൾ. രാത്രി എട്ടിന് കൊച്ചിയിലാണ് മത്സരം.

ആദ്യ മല്‍സരത്തിലെ സമനില പ്രകടനം ടീമിനെ ബാധിച്ചില്ലെന്ന് പറയുമ്പോള്‍ കൂടി കോച്ച് റിനെ മ്യുലന്‍സ്റ്റിന്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ന് പ്രതീക്ഷിക്കുന്നില്ല. മികച്ച താരങ്ങളെ മൈതാനത്ത് അണിനിരത്തിയെങ്കിലും കഴിഞ്ഞ കളിയില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ഗോള്‍ നേടാനാകാതെ പോയത് ആരാധകര്‍ക്ക് ആശങ്ക സമ്മാനിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ ആരാധകര്‍ക്കായി ജയത്തോടെ ടൂര്‍ണമെന്റില്‍ പടയോട്ടം തുടങ്ങുവാനാണ് ബ്ലാസ്റ്റേഴ്‌സ് പദ്ധതി തയ്യാറാക്കുന്നത്. മുന്നേറ്റനിരയിലാണ് ടീമിന്റെ ആശങ്ക കൂടുകൂട്ടിയിരിക്കുന്നത്. സൂപ്പര്‍താരം ബെര്‍ബറ്റോവിന് കഴിഞ്ഞ കളിയില്‍ കാര്യമായൊന്നും ചെയ്യുവാന്‍ സാധിച്ചില്ല. പലപ്പോഴും ഇയാന്‍ ഹ്യൂം-ബര്‍ബ്ബറ്റോവ് സഖ്യം പരസ്പരധാരണയില്ലാത്ത നീക്കങ്ങളാണ് മൈതാനത്ത് കാഴ്‌ച്ചവച്ചത്.

അതിവേഗം പന്തുമായി ബോക്‌സിലേക്ക് ഇരച്ചുകയറുന്ന ഇയാന്‍ ഹ്യുമിന് ബര്‍ബ്ബറ്റോവിന്റെ മെല്ലെപോക്ക് തിരിച്ചടിയുമായി. ഒടുവില്‍ ഹ്യുമിനെ തിരിച്ചുവിളിക്കുവാനും കോച്ച് നിര്‍ബന്ധിതനായി. അതുകൊണ്ട് തന്നെ ഈ രണ്ട് താരങ്ങളെ കൃത്യമായി വിനയോഗിക്കുന്നിടത്താണ് ബ്ലാസ്റ്റേഴ്‌സിന്റെ ജയം ഒളിഞ്ഞിരുക്കുന്നത്.

കൊല്‍ക്കത്തയ്‌ക്കെതിരെ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും തിളങ്ങാതെ പോയ സികെ വിനീതിനും ഇന്നത്തെ കളിയോടെ ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതുണ്ട്. സികെയും ഹ്യുമും ബര്‍ബ്ബറ്റോവും മുന്നേറ്റ നിരയിലേക്ക് എത്തുന്നതോടെ അരാട്ട ഇസുമിക്കാണ് സ്ഥാനം നഷ്ടമായത്. കഴിഞ്ഞ സീസണുകളില്‍ മറ്റ് ടീമുകള്‍ക്കായി മുന്നേറ്റ നിരയില്‍ തിളങ്ങിയ താരമാണ് അരാട്ട. അതുകൊണ്ട് തന്നെ ആ താരത്തെ എവിടെ വിന്യസിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് കോച്ച് മ്യുലന്‍സ്റ്റിന്‍.

മധ്യ നിരയില്‍ നിന്ന് കളിമെനയുന്ന പെക്കുസന്റെ ഫോമിലാണ് നിലവില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷകള്‍. പരിക്ക് മാറി വെസ് ബ്രൗണ്‍ കൂടിയെത്തിയാല്‍ ബ്ലാസ്റ്റേഴ്‌സ് നിര കരുത്താര്‍ജിക്കും. ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്‍ നയിക്കുന്ന പ്രതിരോധ നിരയില്‍ കാര്യമായ വെല്ലുവിളികളില്ല.

ShareTweetSendShare

More News from this section

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും, മറ്റു ലക്ഷ്യങ്ങളുമായി പെരുന്നയെ തകർക്കാൻ ആരും ഇറങ്ങേണ്ട ; സുകുമാരൻ നായർക്കെതിരെ പരോക്ഷ വിമർശനവുമായി സുരേഷ് ഗോപി

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

Latest News

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

സൗജന്യയാത്ര തിരിച്ചടിയായോ? സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; ഗതാഗതമന്ത്രി നാളെ നിർണായക ചർച്ചയ്‌ക്ക്

30 കാരിക്ക് പണം അയച്ചാൽ; എംഡിഎംഎ കയ്യിൽ എത്തും; യുവതിയുടെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിവീണു

എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടി കൈവശം വയ്‌ക്കുന്ന രീതി മാറണം; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് അവകാശപ്പെട്ടത്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

പാക്കറ്റ് റെഡിയാക്കും മുമ്പേ പണി കിട്ടി; എംഡിഎംഎയുമായി രണ്ടംഗ സംഘം പിടിയിൽ; ത്രാസും പണവും പിടിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies