നാഗ്പൂര്‍ : നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ്. ഒന്നാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യയ്ക്ക് 610 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. 405 റണ്‍സിന്റെ ലീഡാണ് ഇന്ത്യ നേടിയത്.
നായകന് വിരാട് കോഹ് ലി ഇരട്ട സെഞ്ച്വറി നേടി. കരിയറിലെ അഞ്ചാം ഡബിള്‍ സെഞ്ച്വറിയാണ് കോഹ് ലി ശ്രീലങ്കയ്ക്ക് എതിരെ നേടിയത്.നേരത്തെ വെസ്റ്റിന്‍ഡീസ്, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്,ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെയാണ് കോലി ഇരട്ട സെഞ്ച്വറി നേടിയത്.259 പന്തിലാണ് കോഹ് ലി ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
213റണ്‍സെടുത്ത് കോഹ് ലി പുറത്തായി. രോഹിത് ശര്‍മ്മ 102 റണ്‍സ് നേടി പുറത്താകാതെ നിന്നു. ചേതേശ്വര്‍ പൂജാരയും സെഞ്ച്വറി നേടി.നേരത്തെ രണ്ടാം ദിനത്തില്‍ മുരളി വിജയും സെഞ്ചുറി നേടിയിരുന്നു.രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിന ബാറ്റിങ് ഇന്ത്യ ആരംഭിച്ചത്.നേരത്തെ 205 റണ്‍സിന് ശ്രീലങ്ക ഒാള് ഒൗട്ട് ആയിരന്നു.