ബ്രിസ്ബെയ്ന്‍:ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയയ്ക്ക് പത്ത് വിക്കറ്റിന്റെ ജയം.170 റണ്‍സ് എന്ന വിജയലക്ഷ്യം 50 ഓവറില്‍ ഓസ്ട്രേലിയ പിന്നിട്ടു.ഓസ്ട്രേലിയന്‍ ഓപ്പണര്‍മാരായ ബാന്‍ക്രോഫ്റ്റും ഡേവിഡ് വാര്‍ണറും പുറത്താകതെ നിന്നു.വാര്‍ണര്‍ 87 റണ്‍സും ബാംക്രോഫ്റ്റ് 82 റണ്‍സും നേടി.
ഒന്നാം ഇന്നിംഗ്സില്‍ പുറത്താകാതെ നിന്ന് 141 റണ്‍സ് അടിച്ച ഓസീസിന്റെ സറ്റീവ് സ്മിത്താണ് കളിയിലെ താരം.ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെ 302 എന്ന റണ്‍സിന് ഓസീസ് പുറത്താക്കിയിരുന്നു.ഇംഗ്ലണ്ടിന് വേണ്ടി ജയിംസ് വിന്‍സ്, ഡേവിഡ് മലാന് എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി.ഇത് പിന്തുടര്‍ന്ന ഓസ്ട്രേലിയ 26 റണ്‍സ് ലീഡ് നേടിയിരുന്നു.
ഇതേത്തുടര്‍ന്ന് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് 76 റണ്‍സില്‍ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി.195 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.