1. ദ ഇന്‍സള്‍ട്ട്
ഫ്രാന്‍സ്,ലെബനന് ചിത്രമായ ദ ഇന്‍സള്‍ട്ട് സംവിധാനം ചെയ്തത് സിയാദ് ദൗയിരിയാണ്.ഇതായിരുന്നു 22-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രം.
ഒരു ലബനന്‍കാരനും പലസ്തീന്‍കാരനും തമ്മിലുളള പ്രശ്നത്തെ തുടര്‍ന്ന് കോടതി മുറിയില്‍ നടക്കുന്ന സംഭവങ്ങളിലൂടെയാണ് ദ ഇന്‍സള്‍ട്ടിന്റെ സഞ്ചാരം.ഈ സംഭവങ്ങളിലൂടെ ചിത്രം പുരോഗമിക്കുന്നതിനോടൊപ്പം ലബനന് രാഷ്ട്രീയവും മതപരമായ വിഭാഗീയതയും ചിത്രം ദൃശ്യവത്കരിക്കുന്നു.

2.ഓണ്‍ ബോഡി ആന്റ് സോള്‍
ഒരേ സ്വപ്നങ്ങളില്‍ പ്രണയികളാകുന്ന രണ്ടു പേരുടെ കഥയാണ് ഓണ്‍ ബോഡി ആന്റ് സോള്‍.ചിത്രത്തിന്റെ സംവിധായകന് ഇഡികോ എന്യേദിയാണ്.ഈ വര്‍ഷത്തെ ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡന്‍ ബെയര്‍ നേടിയ ചിത്രമാണ് ഓണ്‍ ബോഡി ആന്റ് സോള്‍.

3. എ ഫന്റാസിറ്റിക് വുമന്‍
സെബാസ്റ്റ്യന്‍ ലേലിയോയുടെ സംവിധാന മികവില്‍ പിറന്ന എ ഫന്റാസ്റ്റിക് വുമണ്‍ ഭിന്നലിംഗക്കാരിയായ മറീനയുടെ കഥ പറയുന്നു.
ഭിന്നലിംഗാവസ്ഥയില് നിന്ന് സ്ത്രീയിലേക്കുളല സഞ്ചാരത്തെ ഈ സിനിമ തുറന്നു കാട്ടുന്നു.ഇണയെ നഷ്ടപ്പെട്ടുന്ന ഭിന്നലിംഗക്കാരിയായ കാമുകിയും അവളെ വേട്ടയാടുന്ന സമൂഹവും ഈ ചിത്രത്തില്‍ പ്രമേയമാകുന്നു.നിലനില്‍പ്പിനായി മറീന സമൂഹത്തോട് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ അവളെ ശക്തമായ ഗംഭീരയായ സ്ത്രീയാക്കി മാറ്റുന്നു.

4.എ ജെന്റില്‍ ക്രീച്ചര്‍
ദസ്തേവ്സ്കിയുടെ എ ജെന്റില്‍ ക്രീച്ചര്‍ എന്ന ചെറുകഥയെ ആധാരമാക്കി തയ്യാറാക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജെര്ജി ലേസ്നിറ്റ്സ് ആണ്.
സൈബീരിയന്‍ ജയിലിലേക്കുളള നായികയുടെ യാത്രയിലെ ഭയപ്പെടുത്തുന്ന യാദൃശ്ചികതകളും ദൈന്യനകളും ചിത്രത്തില്‍ വിസ്മയവും ഭ്രമവും ഒരേസമയം ഉളവാക്കുന്നു.

5.120 ബി.പി.എം
ഗോവന്‍ ചലച്ചിത്ര മേളയില്‍ സുവര്‍ണ മയൂരം നേടിയ ചിത്രമാണ് 120 ബി.പി.എം.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റോബിന് കാമ്പിലോ.1980-ല്‍ ഫ്രാന്‍സില്‍ ആരംഭിച്ച ആക്ട് അപ്പ് സംഘമാണ് ചിത്രത്തിന്റെ പശ്ചാത്തലം.എയ്ഡ്സ് രോഗം ബാധിച്ചവര്‍ക്ക് വെളിച്ചം പകരാന്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടന നയിക്കുന്നത് സ്വവര്‍ഗ്ഗ അനുരാഗികളുടെ പ്രണയവും ദുരന്തവും വിയോഗവുമെല്ലാം ചിത്രത്തില്‍ പ്രമേയമാകുന്നു.
















