'മനസിൽ വെച്ചോ തിരുമേനി ഐ ആം ഔട്ട്‌സ്‌പോക്കണ്‍'
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘മനസിൽ വെച്ചോ തിരുമേനി ഐ ആം ഔട്ട്‌സ്‌പോക്കണ്‍’

അതുല്ല്യ പ്രതിഭ  എംജി സോമൻ വിടവാങ്ങിയിട്ട് ഇന്ന് 20 വർഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2017, 04:24 pm IST
Facebook
Twitter
WhatsAppTelegram

‘നേരാ തിരുമേനീ ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല.’ മലയാളികൾക്ക് മറക്കാനാവാത്ത ഡയലോഗുകളിലൊന്നാണിത്. ഈ പഞ്ച് ഡയലോഗിനുടമയായ മലയാള സിനിമയിലെ അതുല്ല്യ പ്രതിഭ  എംജി സോമൻ വിടവാങ്ങിയിട്ട് ഇന്ന് 20 വർഷം.

1941 സെപ്റ്റംബര്‍ 28ന് തിരുവല്ല മണ്ണടിപ്പറമ്പില്‍ കെ.എന്‍. ഗോവിന്ദപ്പണിക്കരുടെയും ഭവാനിയമ്മയുടെയും മകനായി ജനനം. തിരുമൂലപുരം സെന്റ് തോമസ് ഹൈസ്കൂളിലും ചങ്ങനാശ്ശേരി എസ്ബി കോളേജിലുമായിരുന്നു വിദ്യാഭ്യാസം.

20 വയസ് തികയുന്നതിന് മുൻപ് വ്യോമസേനയിൽ ജോലിക്കു ചേർന്നു. 9 വർഷത്തെ സേവനത്തിന് ശേഷം തിരിച്ചെത്തിയാണ് സോമൻ അഭിനയരംഗത്തേക്ക് കടക്കുന്നത്. നാടകത്തിലൂടെയായിരുന്നു തുടക്കം. ഇതിനിടയിൽ 1968-ല്‍ തഴക്കര പയ്യമ്പള്ളി കുടുംബാംഗം സുജാതയെ വിവാഹംചെയ്തു.

1973ല്‍ മലയാറ്റൂർ രാമകൃഷ്ണൻ – പിഎൻ മേനോൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ഗായത്രി’ എന്ന ചിത്രത്തിലൂടെയാണ് സോമൻ വെള്ളിത്തിരയിലെത്തുന്നത്. ഈ സിനിമയിൽ സോമൻ എന്നതിന് പകരം ദിനേശ് എന്ന പേരാണ് ഉപയോഗിച്ചിരുന്നത്. അക്കൊല്ലം രണ്ടു സിനിമകളില്‍ കൂടി സോമന്‍ അഭിനയിച്ചു. 1975ല്‍ സഹനടനുള്ള സംസ്ഥാന അവാര്‍ഡും 1976ല്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും സോമന്‍ നേടി.

ഒരു വർഷം 42 ചിത്രങ്ങളിൽ വരെ അഭിനയിച്ച സോമൻ 24 വർഷങ്ങൾക്കിടെ 400ൽ അധികം സിനിമകളിലഭിനയിച്ചു. ചില ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ച സോമൻ നടൻ എന്നതിലുപരിയായി ഭൂമിക എന്ന ചിത്രം ജോൺപോളിനൊപ്പം നിർമ്മിച്ചു.

പഞ്ച് ഡയലോഗുകളുമായി നിറഞ്ഞുനിന്ന ലേലമായിരുന്നു സോമന്റെ അവസാന സിനിമ. 1997 ഡിസംബര്‍ 12ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

ലേലത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻ ഉൾപ്പെടെയുള്ള അവിസ്മരണീയങ്ങളായ കഥാപാത്രങ്ങളിലൂടെ എംജി സോമൻ ഇന്നും മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുന്നു.

 

Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

Latest News

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies