ഹ്യൂസ്റ്റണ്‍: വംശീയ വെറിയുടെ പേരിൽ നടന്ന അക്രമത്തിൽ നിന്നും ഇന്ത്യക്കാരെ രക്ഷിച്ച ഇയാന്‍ ഗ്രില്ലോട്ടിന് ടൈം മാഗസിന്റെ ആദരം.
ഇന്ത്യന്‍ വംശജര്‍ക്കെതിരെ അമേരിക്കക്കാരന് നടത്തിയ ആക്രമണത്തെ തടഞ്ഞ യു.എസ് വംശജനാണ് ഇയാന്‍ ഗ്രില്ലോട്ട്.
ഇന്ത്യന്‍ വംശജനായ ശ്രീനിവാസ് കുച്ച്ബോത്ല, സഹപ്രവര്‍ത്തകനായ അലോക് മദസനി എന്നിവരാണ് കന്‍സാസില്‍ ആക്രമണത്തിന് ഇരയായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസ് മരിച്ചു. അലോകിന് പരിക്കേറ്റു.
ആദം പ്യൂരിറ്റണ്‍ എന്ന അക്രമി ശ്രീനിവാസിനെയും അലോകിനെയും ഉന്നം വയ്ക്കുന്നത് റസ്റ്റോറന്റില്‍ ടി.വി കാണുകയായിരുന്ന ഇയാന്‍ കണ്ടു. അക്രമി വെടിയുതിര്‍ത്തപ്പോള്‍ ഇവര്‍ക്ക് നടുവിലേക്ക് ചാടി വീണ ഇയാനാണ് മദസാനിയെ രക്ഷിച്ചത്.
രക്ഷിക്കാനുള്ള ശ്രമത്തില്‍ ഇയാനിനും ഗുരുതര പരിക്കേറ്റിരുന്നു. ഭാഗ്യം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നു. മനുഷ്യത്വത്തിന്റെ മുഖമുദ്രയായി മാറിയ ഇയാന്‍ അന്ന് ലോകമെങ്ങും വാര്‍ത്തയായിരുന്നു.
ഇയാനാണ് ഇത്തവണത്തെ മാഗസിന്റെ കവര്‍സ്റ്റോറി. യു.എസ് 2017; പ്രതീക്ഷയുടെ അഞ്ചു മുഖങ്ങള്‍ എന്നാണ് തലക്കെട്ട്.
ആ സാഹചര്യത്തില്‍ താന്‍ അങ്ങനെ ചെയ്യാതെ ടി.വി കണ്ടുകൊണ്ടിരുന്നെങ്കില്‍ എങ്ങനെ നല്ലൊരു മനുഷ്യനാകും? ഇയാന്‍ ടൈം മാഗസിനു നല്കിയ അഭിമുഖത്തില്‍ ചോദിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയുടെ ഫലമായാണ് താന്‍ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയതെന്നും ഇയാന്‍ പറഞ്ഞു.
ഈ വര്‍ഷമാദ്യം ഇന്ത്യന്‍- അമേരിക്കന്‍ കമ്മ്യൂണിറ്റി ഏര്‍പ്പെടുത്തിയ എ ട്രൂ അമേരിക്കന്‍ ഹീറോ എന്ന പുരസ്കാരത്തിനും അര്‍ഹനായിരുന്നു.