Special

സ്റ്റാലിനല്ല, അതുക്കും മേലേ!

സിപിഎമ്മിന്റെ സമ്മേളന കാലത്ത് വിവാദങ്ങൾക്ക് യാതൊരു പഞ്ഞവുമില്ല . വിഭാഗീയതയും വെട്ടിനിരത്തലും സ്വയം പൊക്കലുമൊക്കെ ചർച്ചയാകുന്നതിനോടൊപ്പം സ്ഥിരമായി ചർച്ചയാകുന്ന മറ്റൊരു വിഷയമാണ് പാർട്ടി സമ്മേളനങ്ങളുടെ ഫ്ളക്സുകളും പോസ്റ്ററുകളും .

ഏകാധിപതിയായ സ്റ്റാലിനും ക്രൂരനായ കൊലയാളിയായ ചെഗുവേരയും മാത്രമല്ല ഇപ്പോൾ ഉത്തര കൊറിയൻ സ്വേച്ഛാധിപതി കിംഗ് ജോംഗ് ഉന്നും സമ്മേളന പോസ്റ്ററുകളിൽ താരമായിരിക്കുകയാണ് . പാർട്ടിയുടെ നെടുങ്കണ്ടം ഏരിയയിലാണ് , പാർട്ടി അംഗങ്ങളെപ്പോലും വെട്ടിനുറുക്കി വളർത്തു നായക്ക് കൊടുക്കുന്ന കിംഗ് ജോംഗ് ഉൻ താരമായത് .

കളർ ബൾബൊക്കെ വച്ച് മിന്നിത്തിളങ്ങുന്ന രീതിയിലാണ് നെടുങ്കണ്ടം ഏരിയ സമ്മേളനത്തിന്റെ ഫ്ളക്സ് . ഡിസംബർ 16-17 തീയതികളിലാണ് സമ്മേളനമെന്ന് കിംഗ് ജോംഗ് ഉന്നാങ്കിത ചെമല ഫ്ളക്സിൽ രേഖപ്പെടുത്തിയിട്ടുമുണ്ട് .എന്തായാലും നായ സമുദ്രത്തിൽ ചെന്നാലും നക്കിയേ കുടിക്കൂ എന്നൊക്കെയുള്ള പഴമൊഴി അർത്ഥവത്താകുന്ന വിധത്തിൽ സിപിഎമ്മുകാർ അവരുടെ വർഗ്ഗ സ്വഭാവം സമ്മേളന കാലമാകുമ്പോൾ കൃത്യമായി വെളിപ്പെടുത്തുന്നുണ്ട്.

ലോകത്ത് ഇരട്ടത്താപ്പ് കണ്ടുപിടിച്ചത് തങ്ങളാണെന്ന് സ്ഥിരമായി തെളിയിക്കുന്നവരാണ് കമ്യൂണിസ്റ്റുകൾ . സിപിഎം സമ്മേളനകാലത്ത് തന്നെയാണ് ഇതിന്റെ ദൃഷ്ടാന്തങ്ങളും വെളിയിൽ വരുക .ഇതിന്റെ ഉദാഹരണമാണ് ഒരുകാലത്ത് ജപ്പാന്റെ കാൽ നക്കിയായും ചെറ്റയായും അപമാനിച്ച സുഭാഷ് ബോസും അമിത ദേശീയതയുടെ വക്താക്കളെന്ന് പേരു കേൾപ്പിച്ച ഭഗത് സിംഗുമൊക്കെ സമ്മേളന പോസ്റ്ററുകളിൽ താരങ്ങളായത് . കാവിയുടുത്ത ബൂർഷ്വാസിയെന്ന് പേരു കേൾപ്പിച്ച സാക്ഷാൽ വിവേകാനന്ദ സ്വാമികളാകട്ടെ ഇപ്പോൾ ഡിവൈ‌എഫ്‌ഐ ഫ്ളക്സുകളിലെ സ്ഥിരം സാന്നിദ്ധ്യമാണ് .

വെറൈറ്റി ഫ്ളക്സുകളുടെ കാര്യത്തിലും സിപിഎമ്മുകാരെ തോൽപ്പിക്കാനാകില്ല . സഖാവ് യേശുവും മദർ തെരേസയും അൽഫോൺസാമ്മയുമെന്ന് വേണ്ട വൈരുദ്ധ്യാത്മക എന്തോവാദമെന്ന് പേരിട്ട് ന്യൂനപക്ഷ മത ചിഹ്നങ്ങളെ കൃത്യമായി എടുത്തുപയോഗിക്കാനും പാർട്ടിക്കാർ മറക്കാറില്ല . കയ്യും കാലും വേണമെന്നുള്ളത് കൊണ്ടാകാം മറ്റൊരു ന്യൂനപക്ഷ മതത്തിന്റെ ദൈവദൂതനെ വരച്ച് വശംകെടാൻ മാത്രം സഖാക്കൾ മെനക്കെടാറില്ല.

തന്നെ കേരളത്തിലെ പാർട്ടി സഖാക്കൾ കൊണ്ടാടുന്നതിൽ കിംഗ് ജോംഗ് ഉന്നിനും വിഷമമൊന്നും കാണില്ല. മറിച്ച് സന്തോഷമേ ഉണ്ടാകുകയുള്ളൂ . എതിരാളികളെ മൃഗീയമായ രീതിയിൽ വെട്ടിയരിയുന്ന കേരള സഖാക്കൾ,  തന്നെയല്ലാതെ വേറെ ആരെയാണ് പോസ്റ്ററിൽ വയ്ക്കേണ്ടത് എന്ന മറു ചോദ്യമാകും ഇതറിഞ്ഞാൽ കിംഗ് ജോംഗ് ഉൻ ഉയർത്തുക .

എന്തായാലും ലോകാവസാനം വരുന്ന കാലത്തെങ്കിലും ഇന്ത്യയിൽ അധികാരത്തിലേറിയാൽ തങ്ങളെന്താണ് ചെയ്യുന്നതെന്ന് ഇടയ്ക്കിടയ്ക്കൊക്കെ പൊതുജനങ്ങളെ ഓർമ്മിപ്പിക്കുന്നത് നല്ലതാണ് .മാനവിക മനുഷ്യാവകാശ സ്വാതന്ത്ര്യ ജനാധിപത്യ തള്ളലുകളിൽ അബദ്ധത്തിൽ വിശ്വസിച്ചു പോയവർക്ക് തിരിച്ചറിവുണ്ടാകാൻ ഇതൊക്കെ സഹായിക്കും എന്നതാണ് ആ നന്മ

‌അത്യുന്നതങ്ങളിൽ കിംഗ് ജോംഗ് ഉന്നിന് മഹത്വം : കേരളത്തിൽ പിണറായി ശിഷ്യർക്ക് അഭിമാനം

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close