കേന്ദ്ര കുടിവെള്ള, ശുചീകരണ മന്ത്രാലയത്തിന്റെ 2017ലെ പ്രധാന നേട്ടങ്ങള്‍
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

കേന്ദ്ര കുടിവെള്ള, ശുചീകരണ മന്ത്രാലയത്തിന്റെ 2017ലെ പ്രധാന നേട്ടങ്ങള്‍

മോടിയോടെ 2017

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2017, 01:58 pm IST
FacebookTwitterWhatsAppTelegram

സ്വച്ഛ ഭാരത് ദൗത്യം
2014 ഒക്‌ടോബര്‍ രണ്ടിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത സ്വച്ഛ ഭാരത് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് 2019 ഒക്‌ടോബര്‍ രണ്ടോടു കൂടി വെളിയിട വിസര്‍ജ്ജന വിമുക്തമായ ഒരു രാജ്യവും സ്വച്ഛ ഭാരതവുമായിരുന്നു. പെരുമാറ്റശീലങ്ങളിലെ മാറ്റമാണ് വെളിയിട വിസര്‍ജ്ജന വിമുക്ത പദവി കൈവരിക്കാനുള്ള അടിസ്ഥാന മാര്‍ഗ്ഗം. വാര്‍ത്താവിതരണ, വിദ്യാഭ്യാസ, വിവരവിനിമയ പരിപാടികളിലൂടെയാണ് മന്ത്രാലയം ഈ ലക്ഷ്യം കൈവരിക്കാന്‍ ശ്രമിക്കുന്നത്. ലിംഗ സംവേദനക്ഷമമായ വിവരങ്ങളും, പെരുമാറ്റ ശീല മാര്‍ഗനിര്‍ദ്ദേശങ്ങളും വിവിധ ബഹുജന വിദ്യാഭ്യാസ ബോധവത്ക്കരണ പരിപാടികളും വകുപ്പ് നടത്തുന്നുണ്ട്. ജെന്‍ഡര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മന്ത്രാലയം 2017ലും മെന്‍സ്ട്രുവല്‍ മാനേജ്‌മെന്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 2015ലും മന്ത്രാലയം പുറത്തിറക്കി.

സ്വച്ഛഭാരത് ഗ്രാമീണ ദൗത്യത്തിന്റെ ഉദ്ഘാടന സമയത്തെ ശുചീകരണ കവറേജ് 38.70 ശതമാനമായിരുന്നെങ്കില്‍ 2017 ഡിസംബര്‍ 18 ആയപ്പോഴേക്കും അത് 74.15 ശതമാനമായി ഉയര്‍ന്നു. 568.15 ലക്ഷം വ്യക്തിഗത കുടുംബ ശൗചാലയങ്ങള്‍ നിര്‍മ്മിക്കപ്പെടുകയും 255 ജില്ലകള്‍ വെളിയിട വിസര്‍ജ്ജന വിമുക്തമായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. സിക്കിം, ഹിമാചല്‍ പ്രദേശ്, കേരളം, ഉത്തരാഖണ്ഡ്, ഹരിയാന, ഗുജറാത്ത്, ഡാമന്‍ & ഡിയു, ചണ്ഡീഗഢ് എന്നിവ വെളിയിട വിസര്‍ജ്ജന വിമുക്ത സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമായി. നമാമി ഗംഗയില്‍ ഉള്‍പ്പെട്ടിട്ടുള്ള 4470 ഗ്രാമങ്ങള്‍ വെളിയിട വിസര്‍ജ്ജന വിമുക്തമായി. 2,92,896 ഗ്രാമങ്ങള്‍ വെളിയിട വിസര്‍ജ്ജന വിമുക്തമായി സ്വയം പ്രഖ്യാപിച്ചു.

സ്വച്ഛ ഭാരത് ദൗത്യം: ശുചിത്വം എല്ലാവരുടെയും കാര്യം
സ്വച്ഛ ഭാരത് ദൗത്യം കൈവരിക്കുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സംരംഭങ്ങളും ഏകോപിപ്പിക്കേണ്ട ചുതലയും സ്വച്ഛ ഭാരത് ഗ്രാമീണ്‍ ദൗത്യത്തിന്റെ ചുമതലയും കേന്ദ്ര കുടിവെള്ള, ശുചീകരണ മന്ത്രാലയത്തിനാണ്. ഇതിനായി മന്ത്രാലയം നിരന്തരം മറ്റ് മന്ത്രാലയങ്ങളുമായും, സംസ്ഥാന ഗവണ്‍മെന്റുകളുമായും, എന്‍ജിഒകളുമായും, പ്രാദേശിക സ്ഥാപനങ്ങളുമായും, വിശ്വസ്ത സംഘടനകളുമായും, മാധ്യമങ്ങളുമായും ബന്ധപ്പെട്ട മറ്റുള്ളവരുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. സ്വച്ഛ ഭാരതം എല്ലാവരുടെയും കാര്യമാണെന്നും ശുചീകരണ വകുപ്പുകളും മാത്രം ചുമതലയല്ലെന്നുമുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍.

സ്വച്ഛതാ പക്ഷാചരണം
വിവിധ മന്ത്രാലയങ്ങളെയും വകുപ്പുകളെയും ഏകോപിപ്പിച്ചു കൊണ്ട് ശുചീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്ന രണ്ടാഴ്ചക്കാല സ്വച്ഛതാ പക്ഷാചരണം 2016 ഏപ്രിലിലാണ് ആരംഭിച്ചത്. പക്ഷാചരണത്തിന് തയ്യാറെടുക്കുന്നതിന് മന്ത്രാലയങ്ങള്‍ക്ക് വാര്‍ഷിക കലണ്ടറുകള്‍ വിതരണം ചെയ്യുന്നുണ്ട്.

നമാമി ഗംഗേ
ഗംഗാ നദിയുടെ തീരത്തുള്ള ഗ്രാമങ്ങള്‍ വെളിയിട വിസര്‍ജ്ജന മുക്തമാക്കുന്നതിനും നദിയിലേക്കുള്ള ഖര, ദ്രാവക മാലിന്യം നിയന്ത്രിക്കുന്നതിനുമായുള്ള കേന്ദ്ര കുടിവെള്ള, ശുചീകരണ മന്ത്രാലയത്തിന്റെ പദ്ധതിയാണ് നമാമി ഗംഗേ. സംസ്ഥാന ഗവണ്‍മെന്റുകളുടെ സഹായത്തോടെ ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ 52 ജില്ലകളിലെ 4470 ഗ്രാമങ്ങള്‍ വെളിയിട വിസര്‍ജ്ജന വിമുക്തമായി പ്രഖ്യാപിക്കപ്പെട്ടു. ഗംഗയുടെ തീരത്തുള്ള 24 ഗ്രാമങ്ങളെ ശുചിത്വ ഗംഗയ്‌ക്കുള്ള ദേശീയ ദൗത്യത്തിന്റെ സഹായത്തോടെ ഗംഗാ ഗ്രാമങ്ങളാക്കി മാറ്റാനാണ് ഇപ്പോള്‍ മന്ത്രാലയത്തിന്റെ ശ്രമം.

സ്വച്ഛതാ കര്‍മ്മ പരിപാടി
ശുചീകരണത്തിനു വേണ്ടിയുള്ള ഇദംപ്രദമായ അന്തര്‍ മന്ത്രാലയ പദ്ധതിയാണ് സ്വച്ഛതാ കര്‍മ്മ പരിപാടി. ആവശ്യമായ ബജറ്റ് നീക്കിയിരുപ്പോടെ എല്ലാ കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും ഇതിനായി പ്രവര്‍ത്തിച്ചു വരുന്നു. ഇതിനായി കേന്ദ്ര ധനമന്ത്രാലയം ഒരു പ്രത്യേക ബജറ്റ് ഹെഡ് തന്നെ രൂപീകരിച്ചിട്ടുണ്ട്. 2017-18 സാമ്പത്തിക വര്‍ഷം 77 മന്ത്രാലയങ്ങള്‍ 12468.62 കോടി രൂപ സ്വച്ഛതാ കര്‍മ്മ പരിപാടിക്കായി മാറ്റി വച്ചിട്ടുണ്ട്. 2017 ഏപ്രില്‍ 1നാണ് ഇത് ആരംഭിച്ചത്.

സ്വച്ഛ് ഐക്കോണിക് ഇടങ്ങള്‍
പൈതൃകം കൊണ്ടും മത, സാംസ്‌കാരിക പ്രാധാന്യം കൊണ്ട് ശ്രദ്ധേയമായ ഇന്ത്യയിലെ 100 സ്ഥലങ്ങള്‍ വൃത്തിയാക്കുന്നതിനുള്ള സംരംഭത്തിനും മന്ത്രാലയം തുടക്കം കുറിച്ചു. നഗര വികസന, ടൂറിസം, സാംസ്‌കാരിക മന്ത്രാലയങ്ങളും സഹകരണത്തോടെ നടത്തുന്ന ഈ പദ്ധതിയുടെ നോഡല്‍ മന്ത്രാലയവും കേന്ദ്ര കുടിവെള്ള, ശുചീകരണ മന്ത്രാലയമാണ്. രണ്ട് ഘട്ടങ്ങളിലായി 20 ഐക്കോണിക് സ്ഥലങ്ങള്‍ തിരഞ്ഞെടുത്തു. സാമ്പത്തിക, സാങ്കേതിക സഹായത്തിനായി പൊതുമേഖലാ സ്ഥാനപനങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

സ്വച്ഛ ശക്തി
രാജ്യാന്തര വനിതാ ദിനത്തോട് അനുബന്ധിച്ച് 2017 മാര്‍ച്ച് എട്ടിന് ഗാന്ധിനഗറിലെ മഹാത്മ മന്ദിരത്തിലാണ് സ്വച്ഛ ശക്തി സംഘടിപ്പിച്ചത്. ഏതാണ്ട് 6000 ഓളം തിരഞ്ഞെടുക്കപ്പെട്ട വനിതാ സര്‍പാഞ്ചുകളും താഴേക്കിടയിലുള്ള തൊഴിലാളികളും ഇതില്‍ പങ്കെടുത്തു. ഗ്രാമീണ ഭാരതത്തില്‍ സ്വച്ഛ ഭാരതം ഒരു യാഥാര്‍ത്ഥ്യമാകുന്നതില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ സ്വച്ഛതാ ചാംപ്യന്മാരെ ചടങ്ങില്‍ ആദരിച്ചു.

വെളിയിട വിസര്‍ജ്ജന വിമുക്തി വാരാചരണം
വെളിയിടങ്ങളിലെ വിസര്‍ജ്ജന വിമുക്തിക്ക് വേണ്ടി പെരുമാറ്റരീതികളിലെ മാറ്റം സാധ്യമാക്കുന്നതിനുള്ള ബോധവത്ക്കരണ പരിപാടികള്‍, റാലികള്‍, മാരത്തോണുകള്‍, ചോദ്യോത്തര മത്സരങ്ങള്‍, ചിത്രരചനാ മത്സരങ്ങള്‍ തുടങ്ങിയവ മന്ത്രാലയം സംഘടിപ്പിച്ചു.

സ്വച്ഛ് സങ്കല്‍പ് സേ സ്വച്ഛ് സിദ്ധി മത്സരം(ഓഗസ്റ്റ് 17- സെപ്റ്റംബര്‍ 08)
സങ്കല്‍പ് സേ സിദ്ധിക്ക് കീഴില്‍ 2022 ഓടു കൂടി അഴുക്കും മാലിന്യവുമെല്ലാം തുടച്ചു മാറ്റിയ ഒരു നവഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള ആഹ്വാനം പ്രധാനമന്ത്രി നല്‍കി. ഈ ദര്‍ശത്തിന്റെ സാക്ഷാത്ക്കാരത്തിന് കേന്ദ്ര കുടിവെള്ള, ശുചീകരണ മന്ത്രാലയം ഓഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ 08 വരെ ചലച്ചിത്ര, ഉപന്യാസ, ചിത്രരചനാ മത്സരങ്ങള്‍ സംഘടിപ്പിച്ചു.

ദര്‍വാസ ബന്ധ് മാദ്ധ്യമ പ്രചാരണം
പെരുമാറ്റ ശീലങ്ങളിലെ മാറ്റം സാധ്യമാക്കുന്നതിനായി അമിതാഭ് ബച്ചന്‍ കഥാപാത്രമായ ദര്‍വാസ ബന്ധ് മാധ്യമ പ്രചാരണം നടത്തി. ഹിന്ദി ഉള്‍പ്പെടെ 9 ഭാഷകളിലെ 5 ടിവി, റേഡിയോ സ്‌പോട്ടുകള്‍ അടങ്ങുന്ന പ്രചാരണ പരിപാടി വിജയകരമായി ആരംഭിച്ചു.

സ്വച്ഛതാ ഹീ സേവ
2017 ഓഗസ്റ്റ് 27നുള്ള മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി ശുചീകരണത്തിനായി 2017 സെപ്റ്റംബര്‍ 15 മുതല്‍ ഒക്‌ടോബര്‍ 02 വരെ ശ്രമദാന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എന്‍ജിഒകള്‍, സ്‌കൂളുകള്‍, കോളജുകള്‍, സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ നേതാക്കള്‍, കോര്‍പ്പറേറ്റുകള്‍, ഗവണ്‍മെന്റ് ജീനക്കാര്‍, കളക്ടര്‍മാര്‍, സര്‍പാഞ്ചുകള്‍ തുടങ്ങിയവരോട് ആഹ്വാനം ചെയ്തു. വാരണാസിയിലെ ഷഹന്‍ഷാപൂര്‍ ഗ്രാമത്തില്‍ ട്വിന്‍ പിറ്റ് ശുചിമുറി നിര്‍മ്മാണത്തിന് ശ്രമദാനം നടത്തിക്കൊണ്ട് പ്രധാനമന്ത്രി ക്യാംപയിനിന് നേതൃത്വം നല്‍കി.

ശുചിത്വം ഒരു സ്വഭാവമായി തീരണമെന്നും രാജ്യം വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മികച്ച പ്രതികരണമാണ് സ്വച്ഛതാ ഹീ സേവ പ്രചാരണ പരിപാടിക്ക് ലഭിച്ചത്. സൈനികരും, ദിവ്യാംഗരും ഉള്‍പ്പെടെ വിവിധ തുറകളിലുള്ള ജനങ്ങള്‍ ഇതില്‍ പങ്കാളികളായി.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies