തൃശൂർ: കലയുടെ കുടമാറ്റത്തിന് ഇന്ന് തൃശൂരിൽ തുടക്കമാകും. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിനാണ് സാംസ്കാരിക നഗരിയിൽ തിരിതെളിയുക. രാവിലെ 10 മണിക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് കലകളുടെ പൂരം ഉദ്ഘാടനം ചെയ്യും.
കേരളീയ തനത് കലകളുടെ ദൃശ്യ വിസ്മയത്തോടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക. ജില്ലയിലെ 58 സംഗീത അദ്ധ്യാപകർ ഒരുക്കുന്ന സ്വാഗത ഗാനവും, കലാമണ്ഡലത്തിന്റെ ദൃശ്യാവിഷ്കാരവും ചടങ്ങിന് മാറ്റ് കൂട്ടും.
ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി 12 മരച്ചുവടുകളിൽ 14 കലാരൂപങ്ങളും, 1000 കുട്ടികളുടെ മെഗാ തിരുവാതിരയും അരങ്ങേറും. 231 ഇനങ്ങളിലായി 10,000ത്തോളം കലാപ്രതിഭകളാണ് ഇത്തവണ കലോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്നത്.