ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ അപകടത്തില്‍ പെട്ട് നാല് കായികതാരങ്ങള്‍ മരിച്ചു.രണ്ട് പേര്‍ക്ക് പേരിക്കേറ്റു. പവര്‍ലിഫ്റ്റിങ് താരങ്ങളായ ടിങ്കംചന്ദ്,സൗരഭ്,യോഗേഷ്,ഹരീഷ് എന്നിവരാണ് മരിച്ചത്.
ഡല്‍ഹി-ഛണ്ഡീഗഡ് ദേശീയപാതയില്‍ അലിപുരയ്ക്കടുത്താണ് അപകടം നടന്നത്.കാര്‍ അമിത വേഗത്തിലായിരുന്നതും കനത്ത മൂടല്‍ മഞ്ഞും അപകടത്തിന് കാരണമായി.കാര്‍ ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചുകയറുകയായിരുന്നു
കഴിഞ്ഞ വര്‍ഷം മോസ്കോയില്‍ പവര്‍ലിഫിറ്റിങ് ചാമ്പ്യനായ സാക്ഷാം യാദവ്,ബാലി എന്നിവര്‍ക്കാണ് പരുക്കേറ്റത്.ഇവരെ ഷാലിമാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.