തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വ്യാജ അപ്പീലുമായി ബന്ധപ്പെട്ട് രണ്ടുപേർ കസ്റ്റഡിയിൽ. തൃശൂർ സ്വദേശി നൃത്താധ്യാപകൻ സൂരജ്, കോഴിക്കോട് സ്വദേശി ജോബി എന്നിവരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.
ഇവരെ തൃശൂർ പോലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യുകയാണ്.
ബാലാവകാശ കമ്മീഷന്റെ പേരിൽ വ്യാജ അപ്പീലുകൾ ഉണ്ടാക്കിയ സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് കേസെടുത്തത്. 20,000 രൂപ മുതൽ വാങ്ങിയാണ് വ്യാജ അപ്പീലുകൾ രക്ഷിതാക്കൾക്ക് നൽകിയിരുന്നത്.
സംഭവത്തിൽ ഇനിയും കൂടുതൽപേർ അറസ്റ്റിലാകുമെന്നാണ് സൂചന.