കോഴിക്കോട് : കൊയിലാണ്ടിയിൽ മഹാശിലായുഗത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തി .വിയ്യൂർ പൂതേരിക്കുന്നിലാണ് ശിലായുഗ സംസ്കാരത്തിലേക്ക് വെളിച്ചം വീശുന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയത് . നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ മണ്ണ് മാറ്റുന്നതിനിടയിലാണ് ഗുഹയോട് കൂടി ശിലായുഗത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ഇരുപത്തിയഞ്ചോളം മൺപാത്രങ്ങൾ , എല്ലിന്റെ അവശിഷ്ടങ്ങൾ , ഉൾപ്പെടയുള്ള വസ്തുക്കളാണ് കണ്ടെത്തിയത്. ശിലായുഗ മനുഷ്യരുടെ മൃത ശരീരം മറവ് ചെയ്യുന്ന, സർക്കോ ഫാഗസ് എന്ന പ്രത്യേകതരം ശവത്തോട്ടിയും , അസ്ഥികളും കണ്ടെത്തിയവയിൽപ്പെടും . ചരിത്രതീത കാലത്തെ മനുഷ്യന്റെ, ജീവിത രീതികളിലേക്കാണ് ഈ അവശിഷ്ടങ്ങൾ വെളിച്ചം വീശുന്നത് .
കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇതിനു മുൻപും , മഹാ ശിലായുഗ ശേഷിപ്പുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും , ഇതാദ്യമായാണ് ഇത്തരത്തിൽ സർക്കോ ഫാഗസ് അഥവാ ശവത്തോട്ടി കണ്ടെത്തുന്നത് . ഖനനം പൂർത്തിയായതിനു ശേഷം ഇതിന്റെ വ്യക്തമായ കാലഗണന കണക്കാക്കും .
https://www.youtube.com/watch?v=9XPj2EGtxMY&feature=youtu.be