സ്‍പാനിഷ് ലാലിഗയിൽ ബാഴ്‍സലോണയ്‌ക്കും റയൽ മാഡ്രിഡിനും തകർപ്പൻ ജയം. ഡിപാർട്ടിവോ ലാ കൊരുണയെ ഏകപക്ഷീയമായ ഏഴ് ഗോളിനാണ് റയൽ തകർത്തത്.
റയലിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ, ഗരത് ബെയ്ൽ, നാച്ചോ എന്നിവർ ഇരട്ട ഗോൾ നേടി. റയൽ ബെറ്റിസിനെ അഞ്ച് ഗോളിനാണ് ബാഴ്‍സലോണ തോൽപ്പിച്ചത്.
കറ്റാലന്മാർക്കായി ലയണൽ മെസി. ലൂയി സുവാരസ് എന്നിവർ ഇരട്ട ഗോൾ നേടിയപ്പോൾ ഇവാൻ റാക്കിട്ടിച്ചിന്‍റെ വകയായിരുന്നു അഞ്ചാം ഗോൾ.
ലീഗിൽ 20 മത്സരങ്ങളിൽ നിന്ന് 54 പോയിന്‍റുമായി ബാഴ്‍സലോണയാണ് പോയിന്‍റ് പട്ടികയിൽ ഒന്നാമത്.















