അനശ്വരനായ സുഭാഷ്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Columns Icons

അനശ്വരനായ സുഭാഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2018, 09:33 am IST
FacebookTwitterWhatsAppTelegram

“ഞാൻ ത്രികക്ഷികളുടെ ഭിക്ഷാംദേഹിയായി വന്നവനല്ല . എന്റെ ജനങ്ങളോട് സംസാരിക്കാൻ എനിക്കാരുടേയും അനുമതിപ്പത്രം ആവശ്യമില്ല “ എന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് പ്രഖ്യാപിച്ചത് 1942 മെയ് മാസത്തിലാണ് . പ്രഖ്യാപിച്ചതാകട്ടെ ലോകത്തെ കിടുകിടാ വിറപ്പിച്ച , എതിർശബ്ദങ്ങളെ അസഹനീയമായിക്കണ്ട ഏകാധിപതിയായ ഹിറ്റ്ലറുടെ ജർമ്മനിയിൽ നിന്നും…

കാലു പിടിച്ചായാലും കഴുത്തു വെട്ടിയായാലും ഭാരതം സ്വതന്ത്രമാകണം എന്ന് മാത്രമാണ് ആ ദേശസ്നേഹി ആഗ്രഹിച്ചത്. അതിനാരോടും സഖ്യമുണ്ടാക്കാൻ തയ്യാറായിരുന്നു . പക്ഷേ ആരുടേയും ആധിപത്യം അംഗീകരിച്ചതുമില്ല .

ജപ്പാൻ കാരോടൊപ്പം സഹകരിക്കുമ്പോഴും അവരുടെ സമഗ്രാധിപത്യ പ്രവണതകളെപ്പറ്റി അദ്ദേഹത്തിനറിയാമായിരുന്നു . ഒരിക്കൽ ജപ്പാൻ കാരുടെ ആത്മാർത്ഥതയെപ്പറ്റി ഒരു രഹസ്യ യോഗത്തിൽ സംശയം പ്രകടിപ്പിച്ചതിന് അന്ന് ഐ എൻ എ കേഡറും പിന്നീട് മലയാളത്തിലെ തന്നെ പ്രമുഖ എഴുത്തുകാരനും നടനുമായി മാറിയ എൻ എൻ പിള്ളയോട് സുഭാഷ് തറപ്പിച്ച് പറഞ്ഞത് ഇങ്ങനെയാണ്

ഒരു തോക്കുകൊണ്ട് മുന്നോട്ട് മാത്രമല്ല തിരിഞ്ഞു നിന്നും വെടിവെക്കാം.

മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ഏതറ്റം വരെയും പോകാൻ അദ്ദേഹം തയ്യാറായിരുന്നു . അസാമാന്യമായ ചങ്കൂറ്റവും അസാധാരണമായ പ്രവർത്തന മികവും ഒപ്പം ഏത് അലസഹൃദയനേയും ഉടനടി സജ്ജമാക്കുന്ന പ്രസംഗശൈലിയും . സുഭാഷ് ബോസ് ഭാരത സ്വാതന്ത്ര്യ സമരത്തെ മാറ്റിമറിച്ചതിൽ അത്ഭുതമൊന്നുമില്ല .

1897 ൽ ഒഡിഷയിലെ കട്ടക്കിൽ പ്രശസ്തമായ കുടുംബത്തിൽ ജനനം . കുട്ടിക്കാലത്ത് താനത്ര വലിയ സംഭവമൊന്നുമായിരുന്നില്ലെന്ന് സുഭാഷ് ബോസ് അപൂർണമായ തന്റെ ആത്മകഥയിൽ പറയുന്നുണ്ട് . ചെറുപ്പകാലത്ത് ബന്ധുവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തി വായിച്ച സ്വാമി വിവേകാനന്ദനെ പുസ്തകങ്ങൾ സുഭാഷ് ബാബുവിനെ ശക്തമായി തന്നെ സ്വാധീനിച്ചു. തന്റെ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങൾക്കും വിവേകാനന്ദനിൽ മറുപടി കണ്ടെത്തിയ സുഭാഷ് വിവേകാനന്ദ വാണിയുടെ കടുത്ത ആരാധകനായി മാറി .

വിവേകാനന്ദനിൽ നിന്ന് ശ്രീരാമകൃഷ്ണപരമഹസംസനിലേക്കും അന്വേഷണം ചെന്നെത്തി . ആത്മീയ ദാഹം ശമിപ്പിക്കാൻ ഗുരുവിനെ അന്വേഷിച്ച് നടന്ന അദ്ദേഹത്തിന് പക്ഷേ നിരാശയായിരുന്നു ഫലം . പടിഞ്ഞാറിന്റെ ചാരത്തിൽ നിന്ന് ഭാരതത്തിന്റെ പുനർജ്ജന്മം കാംക്ഷിച്ച് വിപ്ളവത്തിനിറങ്ങി പിന്നീട് ആത്മീയതയുടെ ഉന്നത ശൃംഗങ്ങളിലേക്ക് ഉൾവലിഞ്ഞ അരവിന്ദ ഘോഷായിരുന്നു പിന്നീട് സുഭാഷിനെ സ്വാധീനിച്ചത് .

ഐ സി എസ് പരീക്ഷയിൽ ഉന്നത ബിരുദം നേടിയിട്ടും ഇംഗ്ളണ്ടിൽ വച്ച് തന്നെ അത് ഉപേക്ഷിച്ച് സമരപാതയിലേക്കിറങ്ങിയ സുഭാഷ് 1921 ൽ ഗാന്ധിജിയെ സന്ദർശിച്ചു . ആദ്യ സന്ദർശനം നിരാശാജനകമായിരുന്നുവെന്നാണ് ചരിത്രം പറയുന്നത് . വിപ്ളവത്തിന്റെ തീച്ചൂളയിൽ ജ്വലിക്കാനാഗ്രഹിച്ച യുവാവിന് ഗാന്ധിജിയുടെ തണുപ്പൻ മട്ട് തീരെപിടിച്ചില്ല .

പിന്നീട് സി ആർ ദാസിനൊപ്പം സ്വരാജ് പാർട്ടിയിൽ . തുടർന്ന് ജയിലറകളിൽ മാസങ്ങളോളം . ബർമയിലെ മാൻഡലെ ജയിലിൽ വച്ച് ദുർഗ്ഗാപൂജ നടത്താനുള്ള അവകാശത്തിനു വേണ്ടി പതിനഞ്ച് ദിവസം നിരാഹരസമരം നടത്തി വിജയിച്ചതിനെപ്പറ്റി അദ്ദേഹം ആത്മകഥയിൽ കുറിച്ചിട്ടുണ്ട്.

സമരങ്ങളാണ് .. ചർച്ചാ സമ്മേളനങ്ങളല്ല ചരിത്രം സൃഷ്ടിച്ചിട്ടുള്ളത് എന്ന് ബോസ് തറപ്പിച്ചു പറഞ്ഞു . സ്വാഭാവികമായിട്ടും ഗാന്ധിജിക്ക് അദ്ദേഹമൊരു എതിരാളിയായി . 1938 ലെ ഹരിപുര സമ്മേളനത്തിൽ കോൺഗ്രസ് അദ്ധ്യക്ഷനായി . തൊട്ടടുത്ത വർഷം ഗാന്ധിജിയുടെ പിന്തുണയുണ്ടായിരുന്ന പട്ടാഭി സീതാരാമയ്യയെ തോൽപ്പിച്ച് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

ഉയർന്നുവന്ന ഉപജാപങ്ങളെ തുടർന്ന് അദ്ദേഹം 1939 ൽ അദ്ധ്യക്ഷസ്ഥാനം രാജിവച്ച് ഫോർവേഡ് ബ്ളോക്ക് രൂപീകരിച്ചു . തുടർന്ന് രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു . ഇതോടെ കോൺഗ്രസ് അദ്ദേഹത്തെ മൂന്ന് വർഷത്തേക്ക് പുറത്താക്കി .

ഐതിഹാസികമായ സായുധ പോരാട്ടത്തിനുള്ള തുടക്കമായിരുന്നു അത് . 1941 ജനുവരി 17 ന് കൊൽക്കത്തയിലെ വീട്ട് തടങ്കലിൽ നിന്ന് മൗലവി സിയാനുദ്ദീൻ എന്ന മുസ്ളിം പുരോഹിതനായി വേഷം മാറി സുഭാഷ് ബോസ് രാജ്യം വിട്ടു. പിന്നീടൊരിക്കലും തന്റെ മഹാനായ പുത്രനെ കാണാനുള്ള ഭാഗ്യം ഭാരതഭൂമിക്കുണ്ടായില്ല .

ഇന്ത്യ അസാധാരണമായൊരു രാജ്യമാണ് . അധികാരത്തിലിരിക്കുന്നവരെക്കാൾ അവൾ ബഹുമാനിക്കുന്നത് അധികാരം ത്യജിക്കുന്നവരെയാണ് .“

കോൺഗ്രസ്സ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനു ശേഷം സുഭാഷ് ബോസ് ഭാര്യ എമിലി ഷെങ്കലിനയച്ച കത്തിലെ വരികളാണിവ . ഗാന്ധിയന്മാർക്ക് തന്നോട് നീരസം ഉണ്ടായിട്ടുണ്ടാകാമെങ്കിലും ജനങ്ങൾ ആ തീരുമാനത്തെ സ്വാഗതം ചെയ്തതായി നേതാജി പറയുന്നുണ്ട് . രാഷ്‌ട്രീയ വിഷയങ്ങൾ കുറവാണെങ്കിലും , ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ അഗ്രഗണ്യനായ പോരാളിയുടെ സ്നേഹോഷ്മള മുഖങ്ങൾ കത്തുകളിൽ അനാവരണം ചെയ്യപ്പെടുന്നുണ്ട്.

ഭാരതം സ്വതന്ത്രമാകുന്നത് വരെ താൻ നൈഷ്ഠിക ബ്രഹ്മചര്യം പാലിക്കും എന്നായിരുന്നു സുഭാഷ് ബോസിന്റെ പ്രതിജ്ഞ . എന്നാൽ അത് നിറവേറ്റാൻ കഴിഞ്ഞില്ല എന്നത് അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യ സ്വഭാവത്തെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായിരുന്നു.

നേതാജിയുടെ തിരോധാനം ഇന്നുമൊരു കടങ്കഥയായി തുടരുന്നു . 1945 ആഗസ്റ്റ് 18 നു സെയ്ഗോണിൽ നിന്ന് ടോക്കിയോയിലേക്ക് പറക്കുന്നതിനിടെ തായ്ഹോക്കു വിമാനത്താവളത്തിൽ തകർന്നു വീണ വിമാനത്തിൽ സുഭാഷ് ബോസ് ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്. കൂടെയുണ്ടായിരുന്ന ഐ എൻ എ ചീഫ് ഓഫ് സ്റ്റാഫ് ഹബീബ് റഹ്മാൻ പൊള്ളലേറ്റെങ്കിലും രക്ഷപ്പെടുകയായിരുന്നത്രെ . തായ്ഹോക്ക് സൈനിക ആശുപത്രിയിൽ വച്ച് രാത്രി ഒൻപതരയോടെ അദ്ദേഹം മരിച്ചുവെന്നാണ് പറയപ്പെടുന്നത് .

ഹബീബ് ഞാൻ മരിക്കുകയാണ് .. എന്റെ നാട്ടുകാരോട് പറയണം അവസാന ശ്വാസം വരെ ഞാൻ മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയെന്ന് .. അടുത്തു തന്നെ ഭാരതം സ്വതന്ത്രമാകും . എന്റെ രാജ്യം നീണാൾ വാഴട്ടെ

എന്നായിരുന്നുവത്രെ ഹബീബ് റഹ്മാനോട് അദ്ദേഹം പറഞ്ഞ അന്ത്യ സന്ദേശം ..

എന്തായാലും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനത്തിന്റെ ദുരൂഹതകൾ ഇനിയും അനാവരണം ചെയ്യപ്പെട്ടിട്ടില്ല .

ഒരു കാര്യമുറപ്പാണ്. നേതാജി സുഭാഷ് ചന്ദ്രബോസ് ഒരിക്കലും ഒളിവിൽ അടങ്ങിയിരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയല്ല. മാതൃഭൂമിയോടുള്ള അടങ്ങാത്ത അഭിനിവേശത്തെ വർഷങ്ങളോളം തടഞ്ഞു നിർത്തി അങ്ങനെയിരിക്കാൻ സുഭാഷിന് കഴിയുമെന്ന് അദ്ദേഹത്തിന്റെ കടുത്ത എതിരാളികൾ പോലും വിശ്വസിക്കില്ല ..

അപ്പോൾ പിന്നെ എന്തായിരിക്കും സത്യം ? .. കാലം തെളിയിക്കട്ടെ ..

ShareTweetSendShare

More News from this section

“തെൻചെന്നൈ തേർതൽ” : തമിഴിശൈയും തമിഴച്ചിയും നേർക്കുനേർ

കടുവകളുടെ സംരക്ഷകൻ, ഫാന്റം കെ എം ചിന്നപ്പ ഇനിയില്ല; മറഞ്ഞത് തോക്കെടുത്തെന്നാരോപിക്കപ്പെട്ട കാടിന്റെ കാവൽക്കാരൻ

കെ പുരുഷോത്തമൻ – ഒരനുസ്മരണം

പൃഥ്വിരാജ് ചൗഹാനും മുഹമ്മദ് ഗോറിയും വസന്തപഞ്ചമിയും

ദീന്‍ ദയാല്‍ ഉപാദ്ധ്യായ: സ്വതന്ത്രഭാരത രൂപഘടനയുടെ ആചാര്യന്‍

സംഘ​ഗം​ഗാ സമതലത്തിലെ തീർത്ഥാടകൻ; സ്വ. പി. പരമേശ്വർജി സ്മൃതി ദിനം

Latest News

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies