ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ രണ്ടാം സീഡ് സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ സെമിയിൽ. ക്വാർട്ടർ ഫൈനലിൽ പന്ത്രണ്ടാം സീഡ് തോമസ് ബെർഡിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഫെഡറർ തകർത്തത്. സ്കോർ 7-6,6-3,6-4.
വനിതാ സിംഗിൾസിൽ ലോക ഒന്നാം നമ്പർ റൊമേനിയയുടെ സിമോണ ഹാലപ്പും ജർമൻ താരം എയ്ഞ്ചലിക് കെർബറും അവസാന നാലിലെത്തി. ചെക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്കോവയെയാണ് ക്വാർട്ടറിൽ സിമോണ കീഴടക്കിയത്.
യു എസിന്റെ മാഡിസൻ കിവ്സിനെ കീഴടക്കിയാണ് കെർബർ സെമി ബർത്ത് ഉറപ്പിച്ചത്. സെമിയിൽ സിമോണയും കെർബറും ഏറ്റുമുട്ടും.