പൂനെ: ഐഎസ്എല്ലിൽ ജംഷഡ്പൂരിനെ തോൽപ്പിച്ച് പൂനെ ഒന്നാമത്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് പൂനെ ,ജംഷഡ്പൂരിനെ തോൽപ്പിച്ചത്.
29 ആം മിനിട്ടിൽ വെല്ലിംഗ്ടണിന്റെ ഗോളിലൂടെ ജഷഡ്പൂരാണ് ആദ്യം സ്കോർ ചെയ്തത്. രണ്ടാം പകുതി ഗുർതേജ് സിംഗ്, എമിലിയാനോ ഏൽഫാരോ എന്നിവരുടെ ഗോളിലൂടെ പൂനെ വിജയം കണ്ടെത്തുകയായിരുന്നു.
ജയത്തോടെ പൂനെയ്ക്ക് 22 പോയിന്റായി.