തിരുവനന്തപുരം : പാകിസ്ഥാന്റെ സഹായത്തോടെ ഇന്ത്യൻ ദേശീയതക്കെതിരെ പ്രവർത്തിക്കുന്ന അൻപതിൽ പരം പേരുടെ വിവരങ്ങൾ മല്ലു സൈബർ സോൾജിയേഴ്സ് എന്ന ഹാക്കിംഗ് ഗ്രൂപ്പ് പുറത്തുവിട്ടു. തീവ്രവാദികളുടെ വ്യക്തി വിവരങ്ങൾ , ഫോട്ടോകൾ കോൾ റിക്കോഡുകൾ, മെസ്സേജുകൾ , ഇ മെയിൽ വിവരങ്ങൾ ഫേസ്ബുക്ക് വിവരങ്ങൾ തുടങ്ങിയവയാണ് ഗ്രൂപ്പ് ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്.
നേരത്തെ ഇന്ത്യൻ സർക്കാർ സൈറ്റുകൾ ഹാക്ക് ചെയ്തതിന് പാക് സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകൾ കൂട്ടത്തോടെ ഹാക്ക് ചെയ്ത ഗ്രൂപ്പാണ് മല്ലു സൈബർ സോൾജ്യേഴ്സ്. കഴിഞ്ഞ റിപ്പബ്ളിക്ക് ദിനത്തിൽ ആശംസകൾ പാക് സൈറ്റുകളിൽ വരെ വന്നു. ചില സൈറ്റുകളിൽ വന്ദേമാതര ഗാനവും ഉൾപ്പെട്ടു . ഇന്ത്യയുടെ റിപ്പബ്ളിക്ക് ദിന സന്ദേശവുമായാണ് ചില പാക് സൈറ്റുകൾ ഉറക്കമുണർന്നത് തന്നെ . ഇതിനു പിന്നിലും ഈ ഗ്രൂപ്പായിരുന്നു.
ഇന്ത്യയിലിരുന്നു കൊണ്ട് പാകിസ്ഥാനെ സഹായിക്കുന്നവരുടെ മുഖംമൂടീ വലിച്ചുകീറുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയ ഹാക്കർ ഗ്രൂപ്പാണ് മല്ലു സൈബർ സോൾജിയേഴ്സ് . ഇന്ത്യൻ സൈറ്റുകളിൽ ചിലതിനെ ഹാക്ക് ചെയ്യാതെ സംരക്ഷിക്കുന്നതും ഇവർ തന്നെ . അതോടൊപ്പം ഹാക്ക് ചെയ്യപ്പെട്ട സൈറ്റുകൾ തിരിച്ചെടുക്കാൻ സഹായിക്കുന്നുമുണ്ട് .
സംസ്ഥാന സാമൂഹിക സുരക്ഷ മിഷൻ വെബ്സൈറ്റ് ഹാക്ക് ചെയ്ത പാകിസ്ഥാൻ ഹാക്കർമാർക്കും മല്ലു സൈബർ സോൾജിയേഴ്സ് കനത്ത തിരിച്ചടി നൽകിയിരുന്നു. പാക് സർക്കാരിന്റെ ഇരുനൂറോളം വെബ്സൈറ്റുകൾ മല്ലു സൈബർ സോൾജിയേഴ്സ് അന്ന് തകർത്തിരുന്നു .
https://www.facebook.com/TheMalluCyberSoldiers/posts/2292938310932435